
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി& നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 400 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കേന്ദ്ര പ്രതിരോധ മേഖലയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഡിസംബർ 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക
UPSC NDA Recruitment 2025 Job Details
- ബോർഡ്: Union Public Service Commission
- ജോലി തരം: Central Government Job
- വിജ്ഞാപന നമ്പർ: No.3/2025-NDA-I
- ആകെ ഒഴിവുകൾ: 406
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 11
- അവസാന തീയതി: 2024 ഡിസംബർ 31
UPSC NDA Recruitment 2025 Vacancy Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ 406 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ അക്കാദമിയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
National Defence Academy: | Vacancy |
Army | 208 (including 10 for female candidates) |
Navy | 42 (including 06 for female candidates) |
Air Force | |
(i) Flying | 92 (including 02 for female candidates) |
(ii) Ground Duties (Tech) | 18 (including 02 for female candidates) |
(iii) Ground Duties (Non-Tech) | 10 (including 02 for female candidates) |
Naval Academy (10+2 Cadet Entry Scheme): | 36 (including 05 for female candidates) |
Total | 406 |
UPSC NDA Recruitment 2025 Age Limit Details
2006 ജൂലൈ 2 ന് മുമ്പും 2009 ജൂലൈ 01 ന് ശേഷവും ജനിച്ച അവിവാഹിതരായ പുരുഷ/സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അർഹതയുള്ളൂ. പിഡബ്ല്യുഡി, വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.
UPSC NDA Recruitment 2025 Educational Qualifications
1. നാഷണൽ ഡിഫൻസ് അക്കാദമി വിഭാഗം
അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
2. നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്‌സിനും നേവൽ വിംഗിനും ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീമിനും അപേക്ഷിക്കുന്നതിന്
അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത. സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേൺ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയ്ക്ക് കീഴിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഹാജരാകുന്ന അപേക്ഷകർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
UPSC NDA Recruitment 2025 Salary Details
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന യുവതി യുവാക്കൾക്ക് യുപിഎസ് സി നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്നതാണ്.
Rank | Pay Level (in Rs.) |
---|---|
Lt | Level 10 (56,100 – 1,77,500) |
Capt | Level 10 B (61,300 – 1,93,900) |
Maj | Level 11 (69,400 – 2,07,200) |
Lt Col | Level 12A (1,21,200 – 2,12,400) |
Col | Level 13 (1,30,600 – 2,15,900) |
Brig | Level 13A (1,39,600 – 2,17,600) |
Maj Gen | Level 14 (1,44,200 – 2,18,200) |
Lt Gen (HAG Scale) | Level 15 (1,82,200 – 2,24,100) |
Lt Gen (HAG+ Scale) | Level 16 (2,05,400 – 2,24,400) |
VCOAS/Army Cdr/Lt Gen (NFSG) | Level 17 (2,25,000) (fixed) |
COAS | Level 18 (2,50,000) (fixed) |
UPSC NDA Recruitment 2025 Application Fees Details
➤ 100 രൂപയാണ് അപേക്ഷാ ഫീസ്
➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം
How to Apply UPSC NDA Recruitment 2025?
› യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഡിസംബർ 31 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
› ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി സത്യസന്ധമായി പൂരിപ്പിക്കുക
› ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക