Vacancy Details: KHTC Recruitment 2025
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ 21 ഒഴിവുകളാണ് ആകെയുള്ളത്. ഒരു തസ്തികകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തിക | ഒഴിവ്/ ലൊക്കേഷൻ |
---|---|
ബോട്ട് ഡ്രൈവർ | 03 (സ്‌ഥലം: ബിഎസ്എച്ച്ടിസി വയനാട് - 01, കക്കയം 02) |
ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ് | 04 (മൂന്നാർ: 02, BSHTC വയനാട്: 02) |
ബഗ്ഗി ഡ്രൈവർ | 5 (ഇടുക്കി: 05) |
കമ്പ്യൂട്ടർ ഓപ്പറേറ്റർ ക്ലർക്ക് കം ക്ലർക്ക് | 01 (മൂന്നാർ: 01) |
ടൂറിസം ഗാർഡ് | 5 (മൂന്നാർ: 03, BSHTC: 02) |
ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ് | 01 (മൂന്നാർ: 01, BSHTC: 02) |
Age Limit Details: KHTC Recruitment 2025
45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രായം 2025 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Educational Qualifications: KHTC Recruitment 2025
തസ്തിക | യോഗ്യത, പ്രവർത്തിപരിചയം |
---|---|
ബോട്ട് ഡ്രൈവർ | മാസ്റ്റർ ക്ലാസ് 3/ സ്രാങ്ക് ലൈസൻസ്, പ്ലസ് ടു പാസായിരിക്കണം. സമാന സ്ഥാപനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. |
ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ് | ലാസ്കർ സർട്ടിഫിക്കറ്റ്, 10-ാം ക്ലാസ് പാസ്സായിരിക്കണം. സമാന സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃ ത്തി പരിചയം. |
ബഗ്ഗി ഡ്രൈവർ | LMV ലൈസൻസ്, +2 പാസ്സായിരിക്കണം. നാലുചക വാഹനങ്ങൾ/ ബഗ്ഗി ഡ്രൈവിംഗിൽ ഏതെങ്കിലും അംഗീ കൃത സ്ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. |
കമ്പ്യൂട്ടർ ഓപ്പറേറ്റർ ക്ലർക്ക് കം ക്ലർക്ക് | കേരളത്തിൽനിന്നു ള്ള ഏതെങ്കിലും ബിരുദം, ഡി.സി.എ (DCA), കെ.ജി.ടി.ഇ (KGTE), (ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ (Higher), മലയാളം ലോവർ (Lower). സർക്കാർ സ്‌ഥാപനത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃ ത്തി പരിചയം. |
ടൂറിസം ഗാർഡ് | Life Saving ട്രെയിനിംഗ് സർട്ടിഫിക്കറ്റ്/നീ ന്തൽ പരിശീലന സർട്ടിഫിക്കറ്റ്, 10-ാം ക്ലാസ് പാസ്സായിരിക്കണം. ശാരീരികക്ഷമതയുള്ള ഉദ്യോഗാർത്ഥി ആയിരിക്കണം. |
ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ് | പത്താം ക്ലാസ് |
Salary Details: KHTC Recruitment 2025
തസ്തിക | ശമ്പളം |
---|---|
ബോട്ട് ഡ്രൈവർ | 24,000/- |
ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ് | 22,000/- |
ബഗ്ഗി ഡ്രൈവർ | 20,000/- |
കമ്പ്യൂട്ടർ ഓപ്പറേറ്റർ ക്ലർക്ക് കം ക്ലർക്ക് | 21,000/- |
ടൂറിസം ഗാർഡ് | 20,000/- |
ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ് | 18,000/- |
Selection Procedure: KHTC Recruitment 2025
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്തുപരീക്ഷ/ തൊഴിൽ പ്രാവീണ്യപരീക്ഷ/ ഇന്റർവ്യൂ എന്നിവ ഉൾപ്പെടാം. പ്രസ്തുത തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മേൽപ്പറഞ്ഞ രീതികളിൽ ഏതെങ്കിലും ഒന്നോ ഒന്നിൽ കൂടുതലോ തീരുമാനിക്കുന്നതിനുള്ള പൂർണ്ണ അവകാശം കെ.എച്ച്.റ്റി.സി./ സി.എം.ഡി. ക്ക് ഉണ്ടായിരിക്കുന്നതാണ്.
How to Apply KHTC Recruitment 2025?
1. അപേക്ഷ ഓൺലൈനായി www.cmd.kerala.gov.in പോർട്ടൽ മുഖാന്തരമോ അനുബന്ധം 1 -ൽ നൽകിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖകളോടൊപ്പം തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. സി.എം.ഡി. യിലോ കെ.എച്ച്.റ്റി.സി. യിലോ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. ഓൺലൈനായോ തപാൽ മുഖേനയോ അല്ലാതെ ലഭിക്കുന്ന അപേക്ഷ കൾ നിരുപാധികം നിരസിക്കുന്നതാണ്.
2. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* അപേക്ഷകൻറെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് ഓൺലൈൻ പോർട്ടലിൽ നിർദ്ദിഷ്ട സ്ഥലത്ത് അപ്‌പ്ലോഡ് ചെയ്യുക. സ്കാൻ ചെയ്ത ചിത്രം 200 kBൽ താഴെ ഉള്ളതും *.JPG ഫോർമാറ്റിലുമാവണം.
* അപേക്ഷകൻ വെളുത്ത പേപ്പറിൽ നീല/കറുപ്പ് മഷിയിലുള്ള ഒപ്പ് സ്‌കാൻ ചെയ്ത് ഓൺലൈൻ പോർട്ടലിൽ നിർദ്ദിഷ്ട സ്ഥലത്ത് അപ്ലോഡ് ചെയ്യുക. സ്കാൻ ചെയ്ത ചിത്രം 50 KB-ൽ താഴെ ഉള്ളതും *.JPG ഫോർമാറ്റിലുമാവണം. പൂർണ്ണമായ ഒപ്പാണ് സ്കാൻ ചെയ്യേണ്ടത്; ഒപ്പ് വ്യക്തിത്വത്തിൻ്റെ തെളിവായതിനാൽ അത് യഥാർത്ഥ മായിരിക്കണം. CAPITAL LETTERS മാത്രം ഉപയോഗിച്ചുള്ള ഒപ്പ് അനുവദനീയമല്ല.
3. തപാൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നവർ (ആറ് മാസത്തിനുള്ളിൽ എടുത്ത) പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുകയും പൂരിപ്പിക്കുകയും ചെയ്‌ത അപേക്ഷാഫോറ ത്തിനോടൊപ്പം (അനുബന്ധം 1 കാണുക) ഏതെങ്കിലും സർക്കാർ അംഗീകൃത തിരിച്ചറി യൽ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എ സി./പത്താം ക്ലാസ് തുല്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫി ക്കറ്റ് (അപേക്ഷിക്കുന്ന തസ്‌തികയ്ക്ക് പ്രവൃത്തി പരിചയം ആവശ്യമെങ്കിൽ). ലൈസൻസുകൾ (അപേക്ഷിക്കുന്ന തസ്‌തികയ്ക്ക് ആവശ്യമെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം:
PB No. 436തൈക്കാട് പി. ഒ.തിരുവനന്തപുരം - 695014.
അപേക്ഷയും പകർപ്പുകളുമടങ്ങിയ കവറിനു മുകളിൽ "KHTC Recruitment" എന്നോ "KHTC റിക്രൂട്ട്മെൻ്റ്" എന്നോ നിർബന്ധമായും എഴുതേണ്ടതാണ്.