മിൽമയിൽ ജോലി - 23,000 മുതൽ ശമ്പളം, ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കാം | KCMMF Recruitment 2025

Thiruvananthapuram Regional Co-operative Milk Producers’ Union Ltd. (TRCMPU) affiliated to Kerala Co-operative Milk Marketing Federation Ltd. (KCMMF)
KCMMF Recruitment 2025
തിരുവനന്തപുരം റെയിൽ കോ-ഓപ്പറേറ്റീവ് പ്രൊഡ്യൂസ് യൂണിയൻ ലിമിറ്റഡ് ജൂനിയർ സൂപ്പർവൈസർ (P&I) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 22 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമർപ്പിക്കാം.

Vacancy Details

ജൂനിയർ സൂപ്പർവൈസർ പോസ്റ്റിലേക്ക് 11 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒഴിവുകൾ വരുന്നത്.

Age Limit Details

40 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. KCS ആക്ടിലെ 183 റൂൾ അനുസരിച്ച്  SC/ ST വിഭാഗക്കാർക്ക് അഞ്ചു വയസ്സിന്റെയും ഒബിസി/ എക്സ് സർവീസ്മാൻ വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ഫസ്റ്റ് ക്ലാസ് ബിരുദം (HDC) / കോ-ഓപ്പറേഷനിൽ സ്പെഷ്യലൈസേഷൻ ഉള്ള ഫസ്റ്റ് ക്ലാസ് B.Com ബിരുദം / B.Sc (ബാങ്കിംഗ് & കോ-ഓപ്പറേഷൻ)  
അല്ലെങ്കിൽ  
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് കീഴിലുള്ള റീജിയണൽ യൂണിയനുകളിൽ ജൂനിയർ സൂപ്പർവൈസർ (P&I) ആയി കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി അനുഭവം.

Salary Details

23,000 രൂപയാണ് ശമ്പളം.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് മനസ്സിലാക്കി ഫെബ്രുവരി 22ന് മുൻപ് അപേക്ഷ ഓൺലൈനായി സബ്മിറ്റ് ചെയ്യണം. പൂർണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക, അല്ലാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs