കുടുംബശ്രീ ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിൽ ആംരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെൻ്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ ഒരു ഒഴിവ് പൂരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 10 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
Notification Highlights
- സ്ഥാപനം: കുടുംബശ്രീ
- തസ്തിക: അക്കൗണ്ടന്റ്
- ബ്ലോക്ക്: തൊടുപുഴ
- ഒഴിവുകൾ: 1
- ശമ്പളം: 20,000 രൂപ (മാസം)
- അപേക്ഷ രീതി: ഓഫ്ലൈൻ
- അപേക്ഷ അവസാന തീയതി: 2025 ഫെബ്രുവരി 10
Qualification
- എം.കോം ബിരുദം.
- ടാലി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
പരിചയം: അക്കൗണ്ടിംഗ് മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം.
Age Limit
- കുറഞ്ഞ പ്രായം: 18 വയസ്സ്
- കൂടിയ പ്രായം: 35 വയസ്സ്
How to Apply?
- അപേക്ഷ ഫോം: വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ.
- ഡോക്യുമെന്റുകൾ:
- ബയോഡാറ്റ.
- വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ്.
- ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക പരിഗണനയുള്ളതിനാൽ ഓക്സിലറി ഗ്രൂപ്പ് അംഗം തെളിയിക്കുന്ന രേഖകൾ.
അപേക്ഷ അയക്കേണ്ട മേൽവിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ,
കുയിലിമല, ഇടുക്കി ജില്ല,
പിൻകോഡ്: 685603.
ഫോൺ: 04862 232223.
Selection Process
- ഗ്രൂപ്പ് ചർച്ച
- അഭിമുഖം