ക്ലീൻ കേരള കമ്പനിയിൽ വിവിധ ജില്ലകളിൽ അവസരം | Clean Kerala Company Recruitment 2025

Clean Kerala Company Recruitment 2025: Apply for Sector Coordinator jobs in Pathanamthitta, Thrissur, Kasaragod. Salary Rs. 800/day, walk-in interview
Clean Kerala Company Recruitment 2025

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡ് പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ കാര്യാലയങ്ങളിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ (ഫീൽഡ് ജോലി) ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകൾ നികത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. 50 വയസ്സിന് താഴെയുള്ളവർക്ക് അവസരമുണ്ട്. (സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ക്ലാസ് 3 തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് പ്രായപരിധി 65 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്.)

(നോട്ട്: അതത് ജില്ലകളിലെ സ്ഥാനാർഥികളുടെ അഭാവത്തിൽ മാത്രമേ മറ്റ് ജില്ലകളിൽ നിന്നുള്ളവരെ പരിഗണിക്കുകയുള്ളൂ.)

Job Details

  • ജോലിസ്ഥലം: പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്
  • ശമ്പളം: Rs. 800/- ദിവസം + യാത്രബത്ത Rs. 150/- (പരമാവധി)
  • പ്രായപരിധി: 50 വയസ്സ് (വിരമിച്ചവർക്ക് 65 വയസ്സ് വരെ)

Eligibility Criteria

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം (വിരമിച്ച ജീവനക്കാർക്ക് ബിരുദം നിർബന്ധമല്ല).
  • ജോലി പരിചയം: ബിരുദം/അടിസ്ഥാന യോഗ്യത നേടിയശേഷം 2 വർഷത്തെ ജോലി പരിചയം.

Interview Details

  • സ്ഥലം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).
  • തീയതി: 2025 ജൂലൈ 4
  • സമയം: രാവിലെ 10:00 മണി

How to Apply?

താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതി ഇന്റർവ്യൂവിന് ഹാജരാകുക.

Contact

കൂടുതൽ വിവരങ്ങൾക്ക്: 0471-2724600

English Summary: Clean Kerala Company Recruitment 2025: Apply for Sector Coordinator jobs in Pathanamthitta, Thrissur, Kasaragod. Salary Rs. 800/day, walk-in interview on July 4, 2025.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs