കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗം തിരുവനന്തപുരം, കൊല്ലം, കൊച്ചി, ത്രിശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ (D-DAD) സജ്ജീകരിച്ച്, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി ഡി-ഡാഡ് ഓഫീസുകളിൽ ഒഴിവുകൾ ഉള്ളതിനാൽ, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
Vacancy Details: Kerala Police Recruitment 2025
- സൈക്കോളജിസ്റ്റ് (തിരുവനന്തപുരം സിറ്റി): 01
- സൈക്കോളജിസ്റ്റ് (കൊച്ചി സിറ്റി): 01
Salary Details: Kerala Police Recruitment 2025
- സൈക്കോളജിസ്റ്റ്: Rs. 36,000/- (കണ്സോളിഡേറ്റഡ് പേ)
Age Limit: Kerala Police Recruitment 2025
- സൈക്കോളജിസ്റ്റ്: 31 വയസ്സ് (2025 മാർച്ച് 31-ന്)
Qualification: Kerala Police Recruitment 2025
- ബാചിലർ ഡിഗ്രി (ക്ലിനിക്കൽ സൈക്കോളജി) + M.Phil + RCI രജിസ്ട്രേഷൻ
- അല്ലെങ്കിൽ, മുകളിലെ യോഗ്യതയില്ലാത്തവർക്ക്: MA/MSc (സൈക്കോളജി) + 2 വർഷ പരിചയം
Application Fee: Kerala Police Recruitment 2025
- ഫീസ് ആവശ്യമില്ല
How to Apply?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ resume-യും, വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോടൊപ്പം, https://keralapolice.gov.in/page/notificaiton എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് digitalsafetykerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
- അവസാന തീയതി: 2024 ജൂലൈ 12, വൈകുന്നേരം 5 മണി.
- നിയമനം എഴുത്ത് പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയിരിക്കും.
- അപേക്ഷ പരിശോധിച്ച് യോഗ്യരായവർക്ക് ഹാൾ ടിക്കറ്റ് ഇ-മെയിൽ വഴി അയക്കും.
മറ്റു വിവരങ്ങൾ
- ഡിജിറ്റൽ/സ്ക്രീൻ/ഗെയിം ഡി-അഡിക്ഷൻ ക്ലാസുകൾ, പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലകളിൽ യാത്ര ചെയ്യാൻ ആരോഗ്യവും സന്നധതയും ആവശ്യം.
- കേരള പോലീസ്/സർക്കാർ ഏജൻസികളുമായി സമാന പദ്ധതിയിൽ പരിചയമുള്ളവർക്ക് മുൻതൂക്കം.
- പരീക്ഷ അതാത് ജില്ലകളിൽ നടക്കും, TA/DA ലഭിക്കില്ല.
- അസ്സൽ രേഖകൾ പരീക്ഷ സമയത്ത് ഹാജരാക്കണം; ന്യൂനതയുള്ള അപേക്ഷകൾ നിരസിക്കപ്പെടും.
- നിയമനം 2024-25 സാമ്പത്തിക വർഷത്തിന് 2025 മാർച്ച് 31 വരെ; 2025-26-ന് പദ്ധതി ഫണ്ട് അടിസ്ഥാനത്തിൽ തുടരാം.
- നിയമനം താൽക്കാലികമായതിനാൽ അവകാശവാദം അനുവദിക്കില്ല.