SSC JE Recruitment 2025: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) JE റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേന്ദ്രസർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2025 ജൂലൈ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
Notification Details
- ഡിപ്പാർട്മെന്റ് : Staff Selection Commission (SSC)
- ജോലി തരം : Central Govt Job
- വിജ്ഞാപന നമ്പർ : --
- ആകെ ഒഴിവുകൾ : 1340
- ജോലിസ്ഥലം : ഇന്ത്യയിലുടനീളം
- പോസ്റ്റിന്റെ പേര് : ജൂനിയർ എൻജിനീയർ
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2025 ജൂൺ 30
- അവസാന തീയതി : 2025 ജൂലൈ 21
- ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in/
SSC JE Recruitment 2025 Important Dates
› SSC MTS ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് : 2025 ജൂൺ 30
› അപേക്ഷിക്കേണ്ട അവസാന തീയതി : 2025 ജൂലൈ 21
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി : 2025 ജൂലൈ 22
› അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത് : 2025 ഒക്ടോബർ (ചിലപ്പോൾ മാറ്റമുണ്ടാകാം)
› SSC MTS കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ (പേപ്പർ-1) : 2025 ഒക്ടോബർ
› SSC MTS പരീക്ഷ തീയതി (പേപ്പർ-II) : 2026 ജനുവരി അല്ലെങ്കിൽ ഫെബ്രുവരി
SSC JE Recruitment 2025 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജൂനിയർ എൻജിനീയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1340 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തമായ ഒഴിവു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ തസ്തികയിലും വരുന്ന വിവരങ്ങൾ താഴെ നൽകുന്നു.
Post Name | Organization | Vacancy |
---|---|---|
Junior Engineer (Civil) | Border Roads Organization | Update soon |
Junior Engineer (Electrical & Mechanical) | Border Roads Organization | Update soon |
Junior Engineer (Civil) | Brahmaputra Board, Ministry of Jal Shakti | Update soon |
Junior Engineer (Mechanical) | Central Water Commission | Update soon |
Junior Engineer (Civil) | Central Water Commission | Update soon |
Junior Engineer (Electrical) | Central Public Works Department (CPWD) | Update soon |
Junior Engineer (Civil) | Central Public Works Department (CPWD) | Update soon |
Junior Engineer (Electrical) | Central Water and Power Research Station | Update soon |
Junior Engineer (Civil) | Central Water and Power Research Station | Update soon |
Junior Engineer (Mechanical) | DGQA-NAVAL, Ministry of Defence | Update soon |
Junior Engineer (Electrical) | DGQA-NAVAL, Ministry of Defence | Update soon |
Junior Engineer (Electrical) | Farakka Barrage Project, Ministry of Jal Shakti | Update soon |
Junior Engineer (Civil) | Farakka Barrage Project, Ministry of Jal Shakti | Update soon |
Junior Engineer (Civil) | Military Engineer Services (MES) | -- |
Junior Engineer (Electrical & Mechanical) | Military Engineer Services (MES) | -- |
Junior Engineer (Civil) | National Technical Research Organization (NTRO) | Update soon |
SSC JE Recruitment 2025 Age Limit details
No | Board | Position | Age Limit |
---|---|---|---|
1 | Border Roads Organization (BRO) | Junior Engineer (Civil) | 30 വയസ്സ് വരെ |
2 | Border Roads Organization (BRO) | Junior Engineer (Electrical & Mechanical) | 30 വയസ്സ് വരെ |
3 | Central Public Works Department (CPWD) | Junior Engineer (Civil) | 32 വയസ്സ് വരെ |
4 | Central Public Works Department (CPWD) | Junior Engineer (Electrical) | 32 വയസ്സ് വരെ |
5 | Central Water Commission | Junior Engineer (Civil) | 30 വയസ്സ് വരെ |
6 | Central Water Commission | Junior Engineer (Mechanical) | 30 വയസ്സ് വരെ |
7 | Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board) | Junior Engineer (Civil) | 30 വയസ്സ് വരെ |
8 | Farakka Barrage Project (FBP) | Junior Engineer (Civil) | 30 വയസ്സ് വരെ |
9 | Farakka Barrage Project (FBP) | Junior Engineer (Mechanical) | 30 വയസ്സ് വരെ |
10 | Military Engineer Services (MES) | Junior Engineer (Civil) | 30 വയസ്സ് വരെ |
11 | Military Engineer Services (MES) | Junior Engineer (Electrical & Mechanical) | 30 വയസ്സ് വരെ |
12 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Civil) | 30 വയസ്സ് വരെ |
13 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Mechanical) | 30 വയസ്സ് വരെ |
14 | National Technical Research Organization (NTRO) | Junior Engineer (Civil) | 30 വയസ്സ് വരെ |
15 | National Technical Research Organization (NTRO) | Junior Engineer (Electrical) | 30 വയസ്സ് വരെ |
16 | National Technical Research Organization (NTRO) | Junior Engineer (Mechanical) | 30 വയസ്സ് വരെ |
› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.
› മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational Qualifications
No | Board | Position | Qualification |
---|---|---|---|
1 | Border Roads Organization (BRO) | Junior Engineer (Civil) | അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ - ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ - സിവിൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്സിക്യൂഷൻ / മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. |
2 | Border Roads Organization (BRO) | Junior Engineer (Electrical & Mechanical) | അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ - ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് / ബോർഡിൽ നിന്ന് ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ - ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ് / എക്സിക്യൂഷൻ / മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
3 | Central Public Works Department (CPWD) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
4 | Central Public Works Department (CPWD) | Junior Engineer (Electrical) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
5 | Central Water Commission | Junior Engineer (Civil) | ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. |
6 | Central Water Commission | Junior Engineer (Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. |
7 | Department of Water Resources, River Development & Ganga Rejuvenation (Brahmaputra Board) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. |
8 | Farakka Barrage Project (FBP) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
9 | Farakka Barrage Project (FBP) | Junior Engineer (Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബോർഡിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
10 | Military Engineer Services (MES) | Junior Engineer (Civil) | അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ - ഒരു അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ - സിവിൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്സിക്യൂഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
11 | Military Engineer Services (MES) | Junior Engineer (Electrical & Mechanical) | അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം; അല്ലെങ്കിൽ - അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ; കൂടാതെ - ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളുടെ പ്ലാനിംഗ്, എക്സിക്യൂഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ട് വർഷത്തെ പരിചയം. |
12 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Civil) | അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
13 | Ministry of Ports, Shipping & Waterways (Andaman Lakshadweep Harbour Works) | Junior Engineer (Mechanical) | അംഗീകൃത സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
14 | National Technical Research Organization (NTRO) | Junior Engineer (Civil) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
15 | National Technical Research Organization (NTRO) | Junior Engineer (Electrical) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
16 | National Technical Research Organization (NTRO) | Junior Engineer (Mechanical) | അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. |
SSC JE Recruitment 2025 Salary details
ജൂനിയർ എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ 6 അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജ് ആണ് ലഭിക്കുക. കൂടാതെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
SSC JE Recruitment 2025 Selection Procedure
4 ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോന്നും ചുവടെ കൊടുക്കുന്നു.
› ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്
› സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
› നേരിട്ടുള്ള അഭിമുഖം
Application fees details
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
How to apply SSC JE Recruitment 2025?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
› ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം
› തുടർന്ന് വരുന്ന അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക.
› ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.
› സബ്മിറ്റ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്ത് വെക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഇതിന്റെ രജിസ്റ്റർ നമ്പർ ഒരിക്കലും കളയരുത്.