വിജ്ഞാപന വിവരങ്ങൾ
ഡല്‍ഹി ഹൈക്കോടതിയില്‍ ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ്/ റീസ്റ്റോറര്‍ തസ്തികയില്‍ 132 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഘട്ടത്തിലായുള്ള പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുകള്‍ കാറ്റഗറി അടിസ്ഥാനത്തില്‍:
ജനറല്‍-36, ഇ.ഡബ്ല്യൂ.എസ്.-21, ഒ.ബി.സി.-33, എസ്.സി.-26, എസ്.ടി.-16.വിദ്യാഭ്യാസ യോഗ്യത:
ബിരുദം. മിനിറ്റില്‍ 35 വാക്കില്‍ കുറയാത്ത ടൈപ്പിങ് വേഗം.
പ്രായപരിധി:
01.01.2020-ന് 18 വയസ്സിനും 27 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി.
വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്:
600 രൂപ. എസ്.സി./ എസ്.ടി./വിമുക്തഭടര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 300 രൂപ. മാര്‍ച്ച് 11 വരെയാണ് അപേക്ഷിക്കേണ്ട സമയം.
അപേക്ഷിക്കേണ്ട രീതി
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.delhihighcourt.nic.in എന്ന വെബ്‌സൈറ്റ് കാണുക. ആദ്യഘട്ട പ്രിലിമിനറി പരീക്ഷ 120 മാര്‍ക്കിനും രണ്ടാംഘട്ട മെയിന്‍ പരീക്ഷ 100 മാര്‍ക്കിനുമാണ്. 10 മിനിറ്റ് നീണ്ട സ്‌കില്‍ ടെസ്റ്റും അഭിമുഖവും ഉണ്ടായിരിക്കും