വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു
മിനി ജോബ് ഫെയർ
മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു
നിയമനം നടത്തുന്ന തസ്തികകൾ
അക്കൗണ്ടന്റ് ,ഹാർഡ്‌വെയർ ,എംഎസ് ഓഫീസ് തുടങ്ങിയ വിഷയങ്ങളിൽ ഫാക്കൽറ്റി, ബിസിനസ് മാനേജർ, ബിസിനസ് ഓഫീസർ, ഓഫീസ് സ്റ്റാഫ്, ഷോറൂം മാനേജർ, വർക്ക്സ് മാനേജർ, ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം
യോഗ്യത എസ്എസ്എൽസി ,പ്ലസ് ടു ,ഡിഗ്രി, ഡിപ്ലോമ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്ട്രേഷൻ ഫീസായി 250 രൂപയും ആയി എത്തിച്ചേരണമെന്ന് മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.