Field worker jobalert 2020-interview February 07


 സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഹോമിലേക്ക് ഫീൽഡ് വർക്കർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും. എം എസ് ഡബ്ലിയു/ എം എ (സോഷ്യോളജി)/ എം എ (സൈക്കോളജി)/ എം എസ് സി (സൈക്കോളജി) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം പ്രായപരിധി 23 മുതൽ 45 വയസ്സ് വരെ. പ്രതിമാസം 10,500 രൂപയാണ് ശമ്പളം. സാമൂഹ്യ സേവനത്തിൽ തൽപ്പരരായ സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുളുടെ പകർപ്പ് മായി ഫെബ്രുവരി ഏഴിന് രാവിലെ  പത്തിന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഇന്റർവ്യൂവിന് എത്തിച്ചേരണം.
ഫോൺ നമ്പർ :0471  2348666

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs