കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020- വിജ്ഞാപനം വിവരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18 ആണ്. കരാർ അടിസ്ഥാനത്തിൽ ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമനം നടത്തുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 ശമ്പള വിവരങ്ങൾ
സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രതിമാസം ലഭിക്കുന്ന ശമ്പളത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.39500 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക.
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 - പ്രായപരിധി വിവരങ്ങൾ
സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സുമുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി.01/01/2020 ൽ ഉദ്യോഗാർത്ഥി 50 വയസ്സിൽ കവിയാൻ പാടില്ല,SC/ST, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ അനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
⚫️ ഉദ്യോഗാർഥിക്ക് ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുള്ള ഡിഗ്രി ഉണ്ടായിരിക്കണം
⚫️ വിരമിച്ച സൈനികർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്(ക്യാപ്റ്റൻ റാങ്കിൽ നിന്ന് താഴെ ആവരുത്)
കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2020 -അപേക്ഷിക്കേണ്ടവിധം
⚫️ യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥി മാർച്ച് 18 മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്