![]() |
Cochin shipyard recruitment images |
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 -വിജ്ഞാപന വിവരങ്ങൾ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സേഫ്റ്റി അസിസ്റ്റന്റ്, ഫയർമാൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ഗവൺമെന്റ് ജോലികൾ അതുപോലെ ഷിപ്യാർഡ് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 മാർച്ച് 18 മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മറ്റ് വിജ്ഞാപന വിവരങ്ങൾ താഴെ വിവരിക്കുന്നു.
സ്ഥാപനം | കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് |
---|---|
ജോലി തരം | Central government |
ആകെ ഒഴിവ് | 58 |
അപേക്ഷ സമർപ്പിക്കേണ്ട വിധം |
ഓൺലൈൻ |
അവസാന തീയതി | ഏപ്രിൽ 02 |
തിരഞ്ഞെടുപ്പ് | കരാർ അടിസ്ഥാനത്തിൽ |
1.ഫയർമാൻ
ഒഴിവുകളുടെ എണ്ണം:34 Posts
(15 UR, 9 OBC, 5 SC, 5 EWS)
വിദ്യാഭ്യാസ യോഗ്യത:
⚫️ പത്താംക്ലാസ് വിജയം
⚫️ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
⚫️ സംസ്ഥാന അഗ്നിശമന സേനയിൽ നിന്നോ പൊതുമേഖല അഗ്നിശമനസേനകളിൽ നിന്നോ കുറഞ്ഞത് നാല് മാസം മുതൽ ആറു മാസം വരെ പരിശീലനം അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ നിന്നും സർക്കാർ അംഗീകൃത കോഴ്സ്.
⚫️) ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കലിൽ സർട്ടിഫിക്കറ്റ്
ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (എൻബിസിഡി),
കപ്പലുകളിൽ നിന്നുള്ള അഗ്നിശമന സേന ഉൾപ്പെടെ
സായുധ സേന / അംഗീകൃത സ്ഥാപനങ്ങൾ.
പ്രവൃത്തി പരിചയം:
സംസ്ഥാന അഗ്നിശമന സേനയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
അഗ്നിശമന സേന അല്ലെങ്കിൽ ഒരു വലിയ വ്യാവസായിക സംരംഭത്തിൽ അല്ലെങ്കിൽ
സായുധ സേനയിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ സ്വകാര്യ കമ്പനികളിൽ ഒരു വർഷത്തെ പരിചയം.
![]() |
Cochin shipyard images/photos |
2.Safety Assistant
ഒഴിവുകളുടെ എണ്ണം:24 Posts
(13 OBC, 3 SC, 1 ST, 7 EWS)
വിദ്യാഭ്യാസ യോഗ്യത:
⚫️ പത്താംക്ലാസ് വിജയിച്ചിരിക്കണം
⚫️ ഏതെങ്കിലും സർക്കാർ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ സേഫ്റ്റി / ഫയർ ഡിപ്ലോമ
പ്രവൃത്തിപരിചയം:
ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഫാക്ടർ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
🔴ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ രണ്ടിന് മുൻപ് 30 വയസ്സ് കവിയരുത്.
🔴 ഒബിസി വിഭാഗക്കാർക്ക് 3 ഒരക്ഷരവും എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 -ശമ്പള വിവരങ്ങൾ
⚫️ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം ഒന്നാം വർഷം പ്രതിമാസ ശമ്പളം 22100. അധികസമയ ജോലിക്ക് 4600 രൂപയും ലഭിക്കും.
⚫️രണ്ടാം വർഷം പ്രതിമാസ ശമ്പളം 22800. അധികസമയ ജോലിക്ക് 4700 രൂപയും ലഭിക്കും.
⚫️ഒന്നാം വർഷം പ്രതിമാസ ശമ്പളം 23400. അധികസമയ ജോലിക്ക് 4900 രൂപയും ലഭിക്കും.
കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റ് 2020 -അപേക്ഷാഫീസ് വിശദാംശങ്ങൾ
⚫️ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/ എസ് ടി,PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
⚫️ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്,ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസ് അടക്കാവുന്നതാണ്.
കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️ യോഗ്യതയുള്ളവരും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്ത apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
⚫️ മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനമാണ് കൊച്ചിൻ ഷിപ്പിയാർഡ് നടത്തുന്നത്.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്ത ഡൗൺലോഡ് ചെയ്യുക.