കന്റോൺമെന്റ് ബോർഡ് അംബാല റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
കേന്ദ്ര ഗവൺമെന്റ് സ്ഥാപനാമായ കന്റോൺമെന്റ് ബോർഡ് 74 സഫായിവാല ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സഫായിവാല തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ഏപ്രിൽ 1 അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. 2020 ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള വിജ്ഞാപന വിവരങ്ങൾ നോക്കുക.
ജോലിയുടെ പേര് | സഫായിവാല |
---|---|
ജോലി തരം | കേന്ദ്രസർക്കാർ |
ആകെ ഒഴിവുകൾ | 74 |
അപേക്ഷ സമർപ്പിക്കേണ്ട വിധം |
ഓൺലൈൻ |
ജോലിസ്ഥലം | ഇന്ത്യ |
അവസാന തീയതി | 2020 ഏപ്രിൽ 30 |
കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിശദാംശങ്ങൾ
സഫായിവാല തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ അതത് തസ്തികയിലേക്കുള്ള ഒഴിവു വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. സഫായിവാല തസ്തികയിലേക്ക് ജനറൽ വിഭാഗത്തിന് 38 ഒഴിവും ഒബിസി വിഭാഗത്തിന് 33 ഒഴിവും പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് 3 ഒഴിവും ആണ് ഉള്ളത്.
കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസയോഗ്യത വിശദാംശങ്ങൾ
സഫായിവാല തസ്തികയിലേക്കുള്ള വിദ്യാഭ്യാസയോഗ്യത: ഉദ്യോഗാർത്ഥി ഏഴാംക്ലാസ് പാസായിരിക്കണം. മാത്രമല്ല അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് നല്ല ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് സഫായി വാല തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷാ ഫീസ് വിവരങ്ങൾ
⚫️ജനറൽ ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
⚫️ എസ് സി /എസ് ടി, പി ഡബ്ല്യു ഡി, വിരമിച്ച സൈനികർ ഇനി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
⚫️ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസ് ഓൺലൈൻ പെയ്മെന്റ് വഴി അടക്കാവുന്നതാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️യോഗ്യതയുള്ളവരും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്ത Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു 2020 ഏപ്രിൽ ഒന്നുമുതൽ അപേക്ഷ തുടങ്ങാവുന്നതാണ്.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥി വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
⚫️ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ് ,ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന അടക്കാവുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.