How to apply for Bank of Baroda freejobalert recruitment 2020-apply online @www.dailyjob.online

ബാങ്ക് ഓഫ് ബറോഡയിൽ നിരവധി തൊഴിലവസരങ്ങൾ

ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ


ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസണ്‍ ടെക്‌നോളജീസ് ലിമിറ്റഡില്‍ 39 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. വാര്‍ഷിക അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷമായി പുതുക്കി നല്‍കുകയാണ് ചെയ്യുക. മുംബൈയിലായിരിക്കും നിയമനം.

ടെക്‌നോളജി ആര്‍ക്കിടെക്‌ട് - 1

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ അംഗീകൃത എം.സി.എ., എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30-45 വയസ്സ്.

പ്രോഗ്രാം മാനേജര്‍ - 1

യോഗ്യത: എന്‍ജിനീയറിങ്/ ടെക്‌നോളജിയില്‍ ബിരുദം അല്ലെങ്കില്‍ ബിസിനസിലോ സമാനമേഖലയിലോ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.ഇതില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം പ്രോജക്‌ട്/പ്രൊഡക്‌ട് മാനേജ്‌മെന്റിലെ പരിചയമാകണം. പ്രായപരിധി: 30-45 വയസ്സ്.
Bank of baroda recruitment images 

ക്വാളിറ്റി അഷ്വറന്‍സ് ലീഡ്- 2

യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രോജക്‌ട്/പ്രൊഡക്‌ട് മാനേജ്‌മെന്റിലെ പരിചയമാകണം.
പ്രായപരിധി: 30-45 വയസ്സ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീഡ് - 1

യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രോജക്‌ട്/പ്രൊഡക്‌ട് മാനേജ്‌മെന്റിലെ പരിചയമാകണം.
പ്രായപരിധി: 30-45 വയസ്സ്.
ഡാറ്റാബേസ് ആര്‍ക്കിടെക്‌ട് - 1
യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-35 വയസ്സ്.

ബിസിനസ് അനലിസ്റ്റ് ലീഡ് - 2

യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ച് വര്‍ഷമെങ്കിലും ധനകാര്യമേഖലയിലായിരിക്കണം. കൂടാതെ ബാങ്കിങ് പശ്ചാത്തലവും കൊമേഴ്‌സ് ബിരുദവുമുള്ളവര്‍ക്കും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30-45 വയസ്സ്.

ബിസിനസ് അനലിസ്റ്റ് - 5

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ബിസിനസ് മാനേജ്‌മെന്റ്/ പി.ജി.ഡി.എം. എന്നിവയില്‍ ബിരുദാനന്തരബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 25-40 വയസ്സ്.

വെബ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡവലപര്‍ - 6


യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.
ഡേറ്റ അനലിസ്റ്റ് - 4
യോഗ്യത: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഓപ്പറേഷണല്‍ റിസര്‍ച്ച്‌, ഇക്കണോമിക്സ് തുടങ്ങിയവയിലേതെങ്കിലുമൊന്നില്‍ ബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. 
പ്രായപരിധി: 25-40 വയസ്സ്.
ഡേറ്റ എന്‍ജിനീയര്‍ - 4
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

ഇന്റഗ്രേഷന്‍ എക്സ്‌പേര്‍ട്ട്-2

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 25-40 വയസ്സ്.

എമേര്‍ജിങ് ടെക്‌നോളജി എക്സ്‌പേര്‍ട്ട് -3

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 25-40 വയസ്സ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപര്‍ - 5

എന്‍ജിനീയറിങ്/ടെക്‌നോളജി എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, അഞ്ചുവര്‍ഷം ധനകാര്യമേഖലയില്‍ പ്രവര്‍ത്തിച്ച പരിചയം.
പ്രായപരിധി: 25-35 വയസ്സ്.

യു.ഐ./യു.എക്സ് ഡിസൈനര്‍ - 2

യോഗ്യത :കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./എം.സി.എ./ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം, അഞ്ചുവര്‍ഷത്തെ പരിചയം. പ്രായപരിധി: 25-45 വയസ്സ്.

ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2020 അപേക്ഷാ ഫീസ് വിവരങ്ങൾ 

ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. എന്നീ വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ജി.എസ്.ടി., വിനിമയനിരക്ക് എന്നിവ കൂടി ഓണ്‍ലൈനായി അടയ്ക്കണം.

ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 27-ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് www.bankofbaroda.co.in എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന 
⚫️അവസാന തീയതി: മാര്‍ച്ച്‌ 27.
⚫️ കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs