Kerala Medical Service Corporation Limited(KMSCL) Freejobalert recruitment 2020-apply @dailyjob.online

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിജ്ഞാപന വിവരങ്ങൾ


കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ദിവസവേതനം 110 രൂപ ആയിരിക്കും. 18 വയസ്സു മുതൽ 35 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ആണ് നിയമനം. കൂടുതൽ യോഗ്യതാ വിവരങ്ങൾ താഴെ കൊടുക്കുന്നു.

കെ എം എസ് സി എൽ വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദം & പി.ജി.ഡി .സി.എ /ഡി.സി.എ .
⚫️ മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യമാണ്
⚫️ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കെ എം എസ് സി ൽ അഭിമുഖത്തിൽ  പങ്കെടുക്കുന്നതിനുള്ള വിവരങ്ങൾ 

⚫️താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ പ്രായം ,വിദ്യാഭ്യാസ യോഗ്യത ,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കെ എം എസ് സി എൽ-ന്റെ തൈക്കാട് ഉള്ള ഹെഡ് ഓഫീസിൽ 27/03/2020 ന് രാവിലെ 9: 30 ന് മുമ്പായി അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
⚫️ പ്രസ്തുത സമയത്തിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.
⚫️ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം:
KMSCL, തൈക്കാട് പി. ഒ  തിരുവനന്തപുരം-14
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0471-2945600,2945646
⚫️ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് 17/03/2020 ന് ആയിരിക്കും അഭിമുഖം എന്നാണ്. എന്നാൽ അത് മാറ്റി 27/03/2020 ലേക്ക് മാറ്റിയിരിക്കുന്നു.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs