![]() |
Freejobalert /kerala museum images |
കേരള മ്യൂസിയം റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താംക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് ഇതാ സുവർണാവസരം. കേരള പുരാവസ്തു വകുപ്പ് - കേരള മ്യൂസിയം വാച്ചർ കം അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള മ്യൂസിയത്തിന്റെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ഫെബ്രുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം. 2020 മാർച്ച് 12 വരെയാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിദ്യാഭ്യാസയോഗ്യത ,പ്രായപരിധി, ശമ്പളം എന്നീ വിവരങ്ങൾ താഴെ പരിശോധിക്കാൻ കഴിയും.
സ്ഥാപനം | കേരള മ്യൂസിയം |
---|---|
ജോലിസ്ഥലം | തിരുവനന്തപുരം |
വിദ്യാഭ്യാസ യോഗ്യത | SSLC |
പ്രായപരിധി | 18 - 50 |
ഒഴിവുകൾ | 24 |
അപേക്ഷ സമർപ്പിച്ചു തുടങ്ങേണ്ട തീയതി |
2020 ഫെബ്രുവരി 29 |
അവസാന തീയതി | 2020 മാർച്ച് 12 |
കേരള മ്യൂസിയം റിക്രൂട്ട്മെന്റ് 2020 -വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
കേരള പുരാവസ്തു വകുപ്പ് - കേരള മ്യൂസിയം വാച്ചർ കം അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
പ്രായപരിധി വിവരങ്ങൾ
18 വയസ്സു മുതൽ 50 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് വാച്ചർ കം അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കേരള മ്യൂസിയം റിക്രൂട്ട്മെന്റ് 2020 - അപേക്ഷ സമർപ്പിക്കേണ്ട രീതി
⚫️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ കൊടുത്ത വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
വിലാസം,
എക്സിക്യൂട്ടീവ് ഡയറക്ടർ കേരള മ്യൂസിയം, പാർക്ക് വ്യൂ ,തിരുവനന്തപുരം - 695033
⚫️ ദിവസവേതനാടിസ്ഥാനത്തിൽ ഉള്ള നിയമനമാണ് കേരള മ്യൂസിയം നടത്തുന്നത്.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification
Official website
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification
Official website