KSCEPB jobalert recruitment 2020-Attender,LDC,Data entry operator,System Administrator vacancy's -@dailyjob.online

കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ലേക്ക് അറ്റൻഡർ ക്ലാർക്ക് നിയമനങ്ങൾ. യോഗ്യത ഏഴാം ക്ലാസ് മുതൽ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിശദാംശങ്ങൾ


കേരളത്തിൽ എമ്പാടുമുള്ള അറ്റൻഡർ, ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മാർച്ച് 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുകളിൽ കൊടുത്ത തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ താഴെ വിവരിക്കുന്നു.

- സ്ഥാപനം: കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ്
- ജോലി തരം: കേരള ഗവൺമെന്റ്
- ജോലിസ്ഥലം: കേരളം 
- ആകെ ഒഴിവുകൾ:09
- അവസാന തീയതി:31/03/2020

1. അറ്റൻഡർ

ആകെ ഒഴിവുകൾ:02
പ്രായപരിധി:18 - 37
ശമ്പളം:17000 - 35000
വിദ്യാഭ്യാസ യോഗ്യത:
 ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത

2.LDC

ആകെ ഒഴിവുകൾ:01
പ്രായപരിധി:18 - 37
ശമ്പളം:18000 - 41500
വിദ്യാഭ്യാസ യോഗ്യത:JDC/HDC/B.COM WITH CO-OPERATION നിൽ ബിരുദം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ആകെ ഒഴിവുകൾ:01
പ്രായപരിധി:18 - 37
ശമ്പളം:18000 - 41500
വിദ്യാഭ്യാസ യോഗ്യത:
 കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമയിൽ ബിരുദം

4. സിസ്റ്റം ഓഫീസർ

ആകെ ഒഴിവുകൾ:01
പ്രായപരിധി: 18 - 37
ശമ്പളം:27800 - 59400
വിദ്യാഭ്യാസ യോഗ്യത:MCA/B.TECH, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

KSCEPB റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിവരങ്ങൾ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡിലേക്ക് അപേക്ഷിക്കുന്നതിന് ഓരോ തസ്തികയിലേക്കു ജനറൽ വിഭാഗത്തിന് 300 രൂപയും,SC/ST വിഭാഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകർ ഡിമാൻഡ് ഡ്രാഫ്റ്റ്  Additional Registrar/Secretary, Kerala State Co-operative Employees Pension Board  എന്ന പേരിൽ മാറാവുന്ന രീതിയിൽ അയക്കേണ്ടതാണ്.

KSCEPB റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താൽപര്യമുള്ളവരും യോഗ്യരും ആയ ഉദ്യോഗാർത്ഥികൾ പ്രായം ,വിദ്യാഭ്യാസയോഗ്യത, ജാതി ,വൈകല്യം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം താഴെ കൊടുത്ത വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.
വിലാസം 
Additional Registrar/Secretary, Kerala State Co-operative Employees Pension Board
Kala Nivas,T.C.21/156,157,PB.No.85
Near Ayurveda College Thiruvananthapuram -695 001
⚫️ അപേക്ഷയോടൊപ്പം 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ 10×4 രൂപത്തിലുള്ളള കവർ ഉൾക്കൊള്ളിച്ചിരിക്കുന്നു രൂപത്തിലുള്ള കവർ ഉൾക്കൊള്ളിച്ചിരിക്കണം.
⚫️ അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതിയിരിക്കണം
⚫️ ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ വെവ്വേറെ അപേക്ഷാഫോമും അപേക്ഷ ഫീസും അയക്കേണ്ടതാണ്.

⚫️ പ്രായപരിധിയിൽ OBC  വിഭാഗക്കാർക്ക് 3 വർഷവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവർഷവും ഇളവ് ലഭിക്കുന്നതാണ്.
⚫️ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്
⚫️ നിലവിൽ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് അവസാന തീയതി 2014 മാർച്ച് 31 ആണ് എന്നാണ്. എന്നാൽ Corona/Covid 19 Virus ഭീധിയുടെ പശ്ചാത്തലത്തിൽ അവസാന തീയതിയിൽ മാറ്റം ഉണ്ടായേക്കാം.


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs