മിൽമ റിക്രൂട്ട്മെന്റ് വിജ്ഞാപന വിവരങ്ങൾ
കേരളത്തിൽ എമ്പാടുമുള്ള മിൽമയുടെ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് അക്കൗണ്ട്സ് ,ടെക്നീഷ്യൻ, ജൂനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് മിൽമ ഔദ്യോഗികമായി വിജ്ഞാപനം പുറത്തിറക്കി. 10 ഒഴിവുകളിലേക്ക് ആണ് മിൽമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ താഴെക്കൊടുക്കുന്നു.
1.Technician (Electrician)
ഒഴിവുകൾ-05
പ്രായപരിധി-40 വയസ്സ്
ശമ്പളം-20000
വിദ്യാഭ്യാസ യോഗ്യത-
⚫️ എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
⚫️ ബന്ധപ്പെട്ട ട്രേഡിൽ ITI/NAC/NTC സർട്ടിഫിക്കറ്റ്
2.Assistant Accounts Officer
ഒഴിവുകൾ-02
പ്രായപരിധി-40 വയസ്സ്
ശമ്പളം-28900
വിദ്യാഭ്യാസ യോഗ്യത-
⚫️ ഏതെങ്കിലും വിഷയത്തിൽ ബിരുദം
⚫️ICAI യുടെ ഇന്റർമീഡിയേറ്റ് പരീക്ഷയിൽ വിജയം
⚫️ പ്രവൃത് പരിചയം ഉണ്ടെങ്കിൽ നല്ലതാണ്
3.Junior Systems Officer
(Open Source Developer)
ഒഴിവുകൾ-03
പ്രായപരിധി-40 വയസ്സ്
ശമ്പളം-28900
വിദ്യാഭ്യാസ യോഗ്യത-
⚫️ കേരള സർവ്വകലാശാലകൾ അംഗീകരിച്ച സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി .MCA യിൽ മുഴുവൻസമയ ബിടെക് /ബി ഇ ബിരുദം.
⚫️ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
ഇതിലേക്ക് അപേക്ഷിക്കേണ്ട രീതി
⚫️ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു നോക്കി യോഗ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തി മാത്രം അപേക്ഷിക്കുക.
⚫️ ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാഫീസ് ഇല്ല.
⚫️ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിലെ അപാകതകൾക്ക് സി എം ഡി ഉത്തരവാദി ആയിരിക്കുന്നതല്ല
⚫️ കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.