അസിസ്റ്റന്റ് ,പ്രൊജക്റ്റ് അസിസ്റ്റന്റ് കൂടുതൽ വിവരങ്ങൾ
1.പ്രൊജക്റ്റ് അസ്സോസിയേറ്റ് &പ്രൊജക്റ്റ് അസിസ്റ്റന്റ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌ട്രൈഡ് സ്‌കീമില്‍ പ്രൊജക്‌ട് അസോസിയേറ്റിനെയും പ്രൊജക്‌ട് അസിസ്റ്റന്റിനെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രൊജക്‌ട് അസോസിയേറ്റ് യോഗ്യത: സയന്‍സ്/ടെക്‌നോളജിയില്‍ പിഎച്ച്‌ഡി., ഭരണം/അധ്യാപനം, ഗവേഷണം/പ്രൊജക്‌ട് എന്നിവയില്‍ പരിചയം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം, പ്രസാധനം, ഐടി നൈപുണ്യം എന്നിവ അഭികാമ്യം. മാസം 55000 രൂപ ലഭിക്കും. പ്രൊജക്‌ട് അസിസ്റ്റന്റ് യോഗ്യത: സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി. റിസര്‍ച്ച്/പ്രൊജക്‌ട് പരിചയം, ഐടി നൈപുണ്യം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം എന്നിവ അഭികാമ്യം.മാസം 25000 രൂപ ലഭിക്കും. താല്‍പര്യമുള്ളവര്‍ വ്യക്തിവിവരണരേഖ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 12നകം stride@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം
2.പ്രൊജക്റ്റ് ഫെല്ലോ
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, പ്രോജക്‌ട് ഫെല്ലോ എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംബിഎ ഫിനാന്‍സ്/അക്കൗണ്ടിങ് ആണ് റിസര്‍ച്ച് അസോസിയേറ്റിന്റെ യോഗ്യത. എംഎസ്ഡബ്ല്യൂ ആണ് പ്രോജക്‌ട് ഫെല്ലോ യോഗ്യത. 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 12 രാവിലെ പത്തിന് പീച്ചി കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2690100.