സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിജ്ഞാപന വിവരങ്ങൾ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ടെക്നിഷ്യൻ അപ്പന്ഡിസ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ആയി 100 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഉദ്യോഗാർത്ഥികൾക്ക് 2020 മാർച്ച് 3 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് 17 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾക്ക് താഴെയുള്ള വിവരണം നൽകുക
SAIL ഒഴിവുകളുടെ വിശദാംശങ്ങൾ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളുടെ ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആകെ മൊത്തം 100 ഒഴിവുകളാണ് ഉള്ളത്.
1.Electrical -20
2.,mechanical -20
3.Metallurgy-30
4.Chemical -10
5.Civil -10
6.Instrumentation - 10
SAIL റിക്രൂട്ട്മെന്റ് പ്രായപരിധി വിവരങ്ങൾ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ പറഞ്ഞ പ്രായപരിധി യോഗ്യത ഉണ്ടായിരിക്കണം.
⚫️ 18 വയസ്സു മുതൽ 28 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി /എസ് ടി, ഒ ബി സി,PH വിഭാഗക്കാർക്ക് സർക്കാർ അനുകൂല പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
SAIL റിക്രൂട്ട്മെന്റ് വിദ്യാഭ്യാസയോഗ്യതാ വിവരങ്ങൾ
⚫️ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഇൻ ഡിപ്ലോമ .AICTE അംഗീകരിച്ച ഏതെങ്കിലുമൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്പെഷ്യലൈസേഷൻ.
⚫️ഉയർന്ന പ്രൊഫഷണൽ യോഗ്യതകളുള്ള ബി.ഇ. അല്ലെങ്കിൽ പ്രൊഫഷണൽ യോഗ്യതയുള്ള അപേക്ഷകരെ പരിഗണിക്കില്ല. കൂടാതെ അധിക വെയിറ്റേജ് നിൽക്കില്ല.
⚫️NATS ന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് 2017 ന് മുമ്പുള്ള ഡിപ്ലോമ പാസ്സായവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
SAIL അപേക്ഷ സമർപ്പിക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങൾ
⚫️ ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം ശ്രദ്ധാപൂർവം വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
⚫️ താഴെ കൊടുത്തിട്ടുള്ള apply now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ NATS ന്റെ അപേക്ഷ സമർപ്പിക്കാനുള്ള പേജിലേക്ക്റ നിങ്ങളെ റീഡയക്ട് ചെയ്യും. അവിടെനിന്നും Establishment എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്
⚫️ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.