DPL റിക്രൂട്ട്മെന്റ് 2020- ഏറ്റവും പുതിയ വിജ്ഞാപന വിവരങ്ങൾ
ഡൽഹിയിലെ പബ്ലിക് ലൈബ്രറിയിലേക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ലൈബ്രറി ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ലൈബ്രറി), അപ്പർ ഡിവിഷൻ ക്ലർക്ക്,LDC, മോട്ടോർ ഡ്രൈവർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഡൽഹി പബ്ലിക് ലൈബ്രറിയിലേക്ക് 2020 ഏപ്രിൽ 25 വരെ ഓൺലൈൻ വഴി അല്ലെങ്കിൽ തപാൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത പ്രായപരിധിയും തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ.
✏️ സ്ഥാപനം - ഡൽഹി പബ്ലിക് ലൈബ്രറി
✏️ ജോലി തരം കേന്ദ്ര സർക്കാർ ജോലികൾ(Government jobs)
✏️ ആകെ ഒഴിവുകൾ - 31
✏️ ജോലിസ്ഥലം - ഡൽഹി
✏️അപേക്ഷ സമർപ്പിക്കേണ്ടത് - ഓൺലൈൻ അല്ലെങ്കിൽ offline
✏️ അവസാന തീയതി - 2020 ഏപ്രിൽ 25
ഡൽഹി പബ്ലിക് ലൈബ്രറി റിക്രൂട്ട്മെന്റ് 2020- പ്രായപരിധി, ശമ്പളം, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിവരങ്ങൾ
ഡൽഹി പബ്ലിക് ലൈബ്രറി വിവിധ തസ്തികകളിലായി 31 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ താഴെക്കൊടത്ത വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
1. ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ -06
ശമ്പളം -35400 - 112400
പ്രായപരിധി -30 വയസ്സ്
വിദ്യാഭ്യാസയോഗ്യത -M.Lib ഒപ്പം സയൻസിൽ ബിരുദം.
2. ലൈബ്രറി ക്ലർക്ക്
ആകെ ഒഴിവുകൾ -04
ശമ്പളം -19900 - 63200
പ്രായപരിധി -27 വയസ്സ്
വിദ്യാഭ്യാസയോഗ്യത -ഒരു അംഗീകൃത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 10, + 2 അല്ലെങ്കിൽ തത്തുല്യമായത്. ലൈബ്രറി ഇൻഫർമേഷൻ സയൻസ് എന്നിവയിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.
government jobs
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)ലൈബ്രറി
ആകെ ഒഴിവുകൾ -12
ശമ്പളം -18000 - 56900
പ്രായപരിധി -27 വയസ്സ്
വിദ്യാഭ്യാസയോഗ്യത -ഒരു അംഗീകൃത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 10, + 2 അല്ലെങ്കിൽ തത്തുല്യമായത്. ലൈബ്രറി ഇൻഫർമേഷൻ സയൻസ് എന്നിവയിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.
4. അപ്പർ ഡിവിഷൻ ക്ലർക്ക്(UDC)
ആകെ ഒഴിവുകൾ -03
ശമ്പളം -25500 - 81100
പ്രായപരിധി -27 വയസ്സ്
വിദ്യാഭ്യാസയോഗ്യത -കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഇൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
5.LDC
ആകെ ഒഴിവുകൾ -03
ശമ്പളം -19900 - 63200
പ്രായപരിധി -27 വയസ്സ്
വിദ്യാഭ്യാസയോഗ്യത - കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഇൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
government jobs
6.MTS(ചൗക്കീദാർ)
ആകെ ഒഴിവുകൾ -02
ശമ്പളം -18000 - 56900
പ്രായപരിധി -27 വയസ്സ്
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം
7.മോട്ടോർ ഡ്രൈവർ (Normal grade)
ആകെ ഒഴിവുകൾ -01
ശമ്പളം -19900 - 63200
പ്രായപരിധി - 18 - 27 വയസ്സ്
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം
government jobs
ഡൽഹി പബ്ലിക് ലൈബ്രറി റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിശദാംശങ്ങൾ
ഡൽഹി പബ്ലിക് ലൈബ്രറിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് /ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്
✒️ ജനറൽ അല്ലെങ്കിൽ ഒബിസി വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്.
✒️SC/ST ഉദ്യോഗാർഥികൾക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്.
ഡൽഹി പബ്ലിക് ലൈബ്രറി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഈമെയിൽ വഴിയോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 2020 ഏപ്രിൽ 25 ന് മുൻപ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക
(work from home)