Indian Railway freejobalert recruitment 2020-Health inspector,Attender and other vacancy's-apply @dailyjob.online

ഇന്ത്യൻ റെയിൽവേയിൽ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

റെയിൽവേ റിക്രൂട്ട്മെന്റ് 2020 -വിജ്ഞാപന വിവരങ്ങൾ


 ഇന്ത്യൻ റെയിൽവേ സ്റ്റാഫ് നേഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ് ,ഹോസ്പിറ്റൽ അറ്റൻഡർ, ഹൗസ് കീപ്പിങ് അറ്റൻഡർ (safaiwala) തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം RRB പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അതുപോലെ ഇന്ത്യൻ റെയിൽവേ ജോലിക്ക് അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ നാല് മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് 2020 ഏപ്രിൽ ആറുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനൊക്കെ അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകളുടെ വിവരങ്ങൾ ഇനി വിശദാംശങ്ങൾ താഴെ ചേർക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കു മുൻപായി അപേക്ഷ സമർപ്പിക്കുക.

✏️ഡിപ്പാർട്ട്മെന്റ് പേര്- സെൻട്രൽ റെയിൽവേ
✏️ ജോലിയുടെ രീതി -കേന്ദ്രസർക്കാർ
✏️ആകെ ഒഴിവുകൾ -172
✏️അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ജോലി സ്ഥലം -മുംബൈ 
✏️ഒഫീഷ്യൽ വെബ്സൈറ്റ് -https://cr.indianrailways.gov.in/
✏️അവസാന തീയതി- 2020 ഏപ്രിൽ 6

1. STAFF NURSE 

ആകെ ഒഴിവുകൾ - 44
പ്രായപരിധി - 20 - 40
വിദ്യാഭ്യാസയോഗ്യത - ജനറൽ നഴ്സിങ് മൂന്നുവർഷം പൂർത്തിയാക്കണം. രജിസ്റ്റർചെയ്ത നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കോഴ്സ്. ഒരു സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നോ അല്ലെങ്കിൽ Bsc അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നും മിഡ്‌വൈഫറി.

2.HEALTH INSPECTOR 

ആകെ ഒഴിവുകൾ - 03
പ്രായപരിധി -18 - 33
വിദ്യാഭ്യാസയോഗ്യത -B.Sc യോടൊപ്പം രസതന്ത്രത്തിലെ ഏതെങ്കിലും ശാഖയിൽ രസതന്ത്രം പ്രധാന /ഓപ്ഷനൽ വിഷയമായി പഠിച്ചിരിക്കണം.+ ഒരു വർഷത്തെ ഡിപ്ലോമ ഹെൽത്ത് /സാനിറ്ററി ഇൻസ്പെക്ടർ.

3.PHARMACIST

ആകെ ഒഴിവുകൾ - 05
പ്രായപരിധി -20 - 35
വിദ്യാഭ്യാസയോഗ്യത - സയൻസിൽ 10 plus two അല്ലെങ്കിൽ ഫാർമസിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിൽ അല്ലെങ്കിൽ സ്റ്റേറ്റ് ഫാർമസി കൗൺസിൽ എന്നിവയിൽ രജിസ്ട്രേഷന് തുല്യം.

4.HOSPITAL ATTENDER 

ആകെ ഒഴിവുകൾ -52
പ്രായപരിധി - 18 - 30
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം

5.HOUSE KEEPING ASSISTANT (SAFAIWALA)

ആകെ ഒഴിവുകൾ - 68
പ്രായപരിധി - 18 - 30
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി


🔴 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ ആറിനു മുൻപ് ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കണം.
🔴 അപേക്ഷാഫോം താഴെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
🔴 കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക

Notification 
Application form 
Latest jobs 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs