തയ്യിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് കോവിഡ് -19 ധനസഹായമായി 53.6 കോടിയുടെ സഹായം
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭഗമായി സംസ്ഥാനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു മാസമായി. ഈ ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിൽ കഴിയുന്ന തയ്യൽ തൊഴിലാളി കൾക്ക് ഒരു ആശ്വാസ ധനസഹായമായി 1000 രൂപ വീതം ധനസഹായം നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. 53.6 കോടി രൂപയാണ് സർക്കാർ ഇതിലേക്ക് മാറ്റിവെച്ചിട്ടുള്ളത്.
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളും അതുപോലെ സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ എന്നിവ ലഭിക്കാത്ത എല്ലാ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപയുടെ ധനസഹായം ലഭിക്കുന്നതാണ്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവർ സർക്കാർ ധനസഹായം ലഭിക്കുന്നതിന് www.tailorwelfare.in എന്ന വെബ്സൈറ്റിൽ കയറി ആധാർ കാർഡ്, ആധാർ നമ്പർ, ബാങ്ക് പാസ്ബുക്ക്, ഐഡന്റിറ്റി കാർഡ്/ ക്ഷേമനിധി പാസ് ബുക്ക് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത പകർപ്പ് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് തപാൽ മുഖേനയോ ട്രേഡ് യൂണിയൻ മുഖേനയോ ജില്ലാ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അതാത് ജില്ലകളിലെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മായി ബന്ധപ്പെടുക.
തിരുവനന്തപുരം - 0471 2556895
കൊല്ലം - 9895588328
പത്തനംതിട്ട /ആലപ്പുഴ -9495572858
ഇടുക്കി /കോട്ടയം -9495364094
എറണാകുളം -9048500602
മലപ്പുറം /പാലക്കാട് - 9895407163
കോഴിക്കോട്/ വയനാട് - 7560895445
കണ്ണൂർ /കാസർഗോഡ് -9495084088
Apply now
തിരുവനന്തപുരം - 0471 2556895
കൊല്ലം - 9895588328
പത്തനംതിട്ട /ആലപ്പുഴ -9495572858
ഇടുക്കി /കോട്ടയം -9495364094
എറണാകുളം -9048500602
മലപ്പുറം /പാലക്കാട് - 9895407163
കോഴിക്കോട്/ വയനാട് - 7560895445
കണ്ണൂർ /കാസർഗോഡ് -9495084088
Apply now