BPL കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെെ ധനസഹായം മെയ് 20 മുതൽ വിതരണം ചെയ്യും. നേരത്തെ സർക്കാർ പുറത്തിറക്കിയ അർഹരുടെ പട്ടികയിൽ ചില അപാകതകൾ വന്നതിനാൽ ലിസ്റ്റ് റദ്ദാക്കിയിരുന്നു.മെയ് 20ന് മുൻപ് പുതുക്കിയ അർഹതയുടെ പട്ടിക പുറത്തിറക്കും. ഇതനുസരിച്ച് ആയിരിക്കും 1000 രൂപയുടെ ധനസഹായം ലഭിക്കുക.
Covid സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച ബിപിൽ കുടുംബങ്ങൾക്കുള്ള 1000 രൂപയുടെ ധനസഹായം മെയ് 20 മുതൽ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യും. സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾ ഒന്നും ലഭിക്കാത്ത ആളുകൾക്കാണ് 1000 രൂപയുടെ ധനസഹായം ലഭിക്കുക. അർഹതപ്പെട്ടവരുടെ പട്ടിക മെയ് 20ന് മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ റേഷൻകടകൾ വഴിയോ പ്രസിദ്ധീകരിക്കും.
സർക്കാർ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുകയില്‍ നിന്ന് 147.82 കോടി രൂപയാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്കായി അനുവദിച്ചത്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്നുള്ള ആറ് ദിവസത്തെ ശമ്പളം ആണ് ഇതിനായി മാറ്റിവെക്കുന്നത്. ഈ പണം ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിച്ചിട്ടുള്ളത്.
1478236 ബിപിഎൽ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. അർഹതപ്പെട്ട ആളുകളിലേക്ക് അതാത് സ്ഥലങ്ങളിലെ സഹകരണ ബാങ്കുകളാണ് 1000 രൂപ എത്തിക്കുക. അർഹതപ്പെട്ടവർ ചൊവ്വാഴ്ചത്തെ പത്രത്തോടൊപ്പം നൽകിയ സത്യവാങ്മൂലമോ അല്ലെങ്കിൽ താഴെ കൊടുത്ത ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത സത്യവാങ്മൂലമോ(പ്രിന്റ് എടുക്കുക) പൂരിപ്പിച് പണമായി വരുന്ന സഹകരണ ബാങ്ക് ജീവനക്കാരുടെ കയ്യിൽ ഏൽപിക്കുക. സത്യ പ്രസ്താവനയിൽ നിങ്ങളുടെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് നമ്പർ, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ വളരെ കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. സത്യവാങ്ങ്മൂലം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക