BPL റേഷൻ കാർഡ് ഉള്ളവർക്ക് 1000 രൂപയുടെ ധനസഹായം
BPL കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെെ ധനസഹായം മെയ് 20 മുതൽ വിതരണം ചെയ്യും. നേരത്തെ സർക്കാർ പുറത്തിറക്കിയ അർഹരുടെ പട്ടികയിൽ ചില അപാകതകൾ വന്നതിനാൽ ലിസ്റ്റ് റദ്ദാക്കിയിരുന്നു.മെയ് 20ന് മുൻപ് പുതുക്കിയ അർഹതയുടെ പട്ടിക പുറത്തിറക്കും. ഇതനുസരിച്ച് ആയിരിക്കും 1000 രൂപയുടെ ധനസഹായം ലഭിക്കുക.
Covid-19 പ്രതിസന്ധി കാലത്ത് മറ്റു സഹായങ്ങൾ ഒന്നും ലഭിക്കാത്ത 14.7ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുകയില്‍ നിന്ന് 147.82 കോടി രൂപയാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്കായി അനുവദിച്ചത്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്നുള്ള ആറ് ദിവസത്തെ ശമ്പളം ആണ് ഇതിനായി മാറ്റിവെക്കുന്നത്. ഈ പണം ട്രഷറിയിലെ പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഓരോരുത്തരുടെയും വീടുകളില്‍ ഏറ്റവും അടുത്ത സഹകരണ സംഘം ബാങ്കില്‍ നിന്നും പ്രവര്‍ത്തകര്‍ ഈ പണം വീട്ടില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. പക്ഷെ, പണം കൈപ്പറ്റും മുമ്പ് ആധാര്‍ നമ്ബറും ബാങ്ക് അക്കൗണ്ട് നമ്ബറും നിര്‍ദ്ദിഷ്ട ഫോമില്‍ ലഭ്യമാക്കണം. ഭാവിയില്‍ സാമ്ബത്തിക സഹായം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കാനുള്ള അനുവാദവും ഒപ്പിട്ടു നല്‍കണം. അതോടൊപ്പം പെന്‍ഷനോ, 1000 രൂപ സഹായമോ വീട്ടില്‍ ലഭിച്ചിട്ടില്ലായെന്നും ഒപ്പിട്ടു നല്‍കണം. പണവിതരണം അടുത്തയാഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.