നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നോർത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലായി 196 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ACT അപ്രെന്റിസ് തസ്തികയിലക്കാണ് North Central Railway അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Railway jobs അതുപോലെ Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ ഒന്നുമുതൽ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 15ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
North Central Recruitment 2020-Age limit details
15 വയസ്സു മുതൽ 24 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന.SC/ST വിഭാഗക്കാർക്ക് 5 വർഷവും OBC വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചുനോക്കുക.
North Central Railway recruitment 2020-Vacancy details
ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
തസ്തിക | ഒഴിവുകൾ |
---|---|
Fitter | 90 |
Welder(Gas &Electric) |
50 |
Mechanic Machine &Tool Maintenance |
13 |
Machinist | 12 |
Painter | 16 |
Electrician | 12 |
Stenographer (Hindi) | 03 |
Total |
Educational Qualification details
ഫിറ്റർ,വെൽഡർ(ഗ്യാസ് &ഇലക്ട്രിക്), മെക്കാനിക് മെഷീൻ& ടൂൾ മെയിന്റനൻസ്, മെഷീനെസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഹിന്ദി) തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. നിശ്ചിത ട്രേഡിൽ 50 ശതമാനം മാർക്കോടെ ITI സർട്ടിഫിക്കറ്റ്.
അപേക്ഷാഫീസ് വിവരങ്ങൾ
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. ജനറൽ/OBC വിഭാഗക്കാർക്ക് 170+GST(70 പോർട്ടൽ ഫീസ്), SC/ST/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 70 രൂപയുമാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15നു മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.