അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം
മലപ്പുറം ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലുള്ള അങ്കണവാടി കളിലേക്ക് വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജില്ലയിലെ താഴെക്കാട്, വെട്ടത്തൂർ, കീഴാറ്റൂർ, മേലാറ്റൂർ, കീഴുപറമ്പ്, മഞ്ചേരി നഗരസഭ പരിധിയിലുള്ള അങ്കണവാടി കളിലേക്കാണ് വർക്കർ/ ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യത
വർക്കർ:- എസ്എസ്എൽസി വിജയിച്ചിരിക്കണം.
ഹെൽപ്പർ:- എസ്എസ്എൽസി പാസ്സാവാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ അപേക്ഷകർ അതാത് പഞ്ചായത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ജാതി, സ്ഥിരതാമസം, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2020 ജൂലൈ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
◾️ താഴേക്കാട്, വെട്ടത്തൂർ, കീഴാറ്റൂർ, മേലാറ്റൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കുന്നവർ ശിശുവികസന പദ്ധതി ഓഫീസർ, പെരിന്തൽമണ്ണ അഡീഷണൽ, ചുങ്കം, പട്ടിക്കാട് പി.ഒ 679325 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഫോം പെരിന്തൽമണ്ണ ICDS പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04933 - 235580
◾️ മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, മൂർക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ജാതി, സ്ഥിരതാമസം, പ്രവർത്തന പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2020 ജൂലൈ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
മങ്കട, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ബ്ലോക്ക് പടി, രാമപുരം പി. ഒ 679321 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം മങ്കട ICDS പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04933-284483, 8281999264.
◾️ കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ശിശുവികസന പദ്ധതി ഓഫീസർ, ICDS അരീക്കോട്, പി ഒ അരീക്കോട് 673639 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0483 2852939.
◾️ മലപ്പുറം, മഞ്ചേരി നഗരസഭ പരിധിയിൽ ഉള്ള അങ്കണവാടി കളിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (അര്‍ബന്‍) മുണ്ടുപറമ്പ് പി.ഒ, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് , നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2730950.
◾️ മലപ്പുറം, മഞ്ചേരി നഗരസഭ പരിധിയിൽ ഉള്ള അങ്കണവാടി കളിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (അര്‍ബന്‍) മുണ്ടുപറമ്പ് പി.ഒ, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് , നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2730950.