കൊല്ലം മെഡിക്കൽ കോളേജിൽ അവസരം
Kollam Government medical college ആശുപത്രിയിലെ Covid-19 വാർഡുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ജൂലൈ 6ന് മുൻപ് അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത,
പ്രായപരിധി തുടങ്ങിയ വിവരങ്ങൾ ചുവടെ.
പ്രായപരിധി വിവരങ്ങൾ
18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള യുവതീയുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിൽ ആകെ 9 ഒഴിവുകളുണ്ട്.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എസ്എസ്എൽസി പാസായിരിക്കണം. ആശുപത്രിയിൽ ക്ലീനിംഗ് സ്റ്റാഫ് ആയി ജോലി ചെയ്ത മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 11700 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ (www.gmckollam.edu.in) ചുവടെ കൊടുത്തിട്ടുള്ള മാതൃകയിൽ ബയോഡാറ്റ തയ്യാറാക്കി 2020 ജൂലൈ ആറാം തീയതി വൈകീട്ട് 5 മണിക്ക് മുൻപായി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ റിസപ്ഷൻ കൗണ്ടറിൽ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കേണ്ടത്.
➤ ഇന്റർവ്യൂ തീയതിയും സമയവും www.gmckollam.edu.in എന്ന വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നതാണ്
Notification
Application form
➤ ഇന്റർവ്യൂ തീയതിയും സമയവും www.gmckollam.edu.in എന്ന വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നതാണ്
Notification
Application form