മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം
മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 17ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.
നിയമനം നടത്തുന്ന തസ്തികകൾ
➤ ഓർത്തോപീഡികസ്
➤ ഗൈനക്കോളജി (സീനിയർ റസിഡന്റ്)
➤ അനസ്തേഷ്യ (സീനിയർ റസിഡന്റ്)
➤ ജനറൽ മെഡിസിൻ (സീനിയർ റസിഡന്റ്)
➤ ജനറൽ മെഡിസിൻ(ജൂനിയർ റസിഡന്റ്)
➤ പീഡിയാട്രിക്സ്
➤ പൾമണറി മെഡിസിൻ
➤ സൈക്യാട്രി
➤ ജനറൽ സർജറി (സീനിയർ റസിഡന്റ്)
➤ ജനറൽ സർജറി(ജൂനിയർ റസിഡന്റ്)
➤ ഗൈനക്കോളജി(ജൂനിയർ റസിഡന്റ്)
തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 14ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
➤ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും കയ്യിൽ കരുതേണ്ടതാണ്.
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0483-2765056