സാർഗമിത്ര പദ്ധതിയിൽ 222 ഒഴിവുകളിൽ നിയമനം
്രധാനമന്ത്രിയുടെ മത്സ്യ സമ്പാദന യോജന കീഴിൽ കേരള സംസ്ഥാന മത്സ്യ വകുപ്പ് നടപ്പാക്കുന്ന സാരഗ മിത്ര പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാനത്തെ സമുദ്ര മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സർക്കാറുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നവരാണ് സാരഗ മിത്രകൾ. താല്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
കേരളത്തിലെ 9 തീരദേശ ജില്ലകളിലെ 222 സമുദ്ര ഗ്രാമങ്ങളിലേക്ക് 222 സാർഗ മിത്രകളെ നിയമിക്കും.
പ്രായപരിധി
35 വയസ്സ് കവിയാൻ പാടില്ല
വിദ്യാഭ്യാസ യോഗ്യത
▪️സവോളജി, ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവരും ഫിഷറീസ് പ്രൊഫഷണലുകളും ആയിരിക്കണം.
▪️ അതത് മേഖലകളിലെ പ്രാദേശിക ഭാഷകൾ ആശയവിനിമയം നടത്താൻ പ്രാഗൽഭ്യം ഉള്ളവരായിരിക്കണം.
▪️ സാങ്കേതിക വിദ്യയിൽ പരിജ്ഞാനം ആവശ്യമാണ്.കൂടാതെ മത്സ്യഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വസിക്കുന്നരോ ആയിരിക്കണം.
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15,000 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷിക്കേണ്ടവിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ 27 വൈകുന്നേരം 5 മണിക്ക് മുൻപ് ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും തീരദേശ മത്സ്യ ഭവനുമായും ബന്ധപ്പെടണം.
➤ തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
➤ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0471-2450773