കേരള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് 14 ജില്ലകളിലായി 386 ഒഴിവുകളിൽ വിജ്ഞാപനം
കേരള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് കേരളത്തിലെ 14 ജില്ലകളിലായി നിലവിലുള്ള 386 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ജൂനിയർ ക്ലർക്ക്/ ക്യാഷ്യർ തസ്തികകളിലേക്കാണ് വിജ്ഞാപനം.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 3 മുതൽ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Kerala State Co-operative Service Examination Board
✏️ ജോലി തരം : Kerala government
✏️ വിജ്ഞാപനം നമ്പർ : സി.എസ്.ഇ.ബി/എൻ &എൽ/900/19
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ വഴി
✏️ അപേക്ഷിക്കേണ്ട തീയതി : 03/11/2020
✏️ അവസാന തീയതി : 31/12/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.csebkerala.org/
Vacancy Details
1. തിരുവനന്തപുരം : 38
2. കൊല്ലം : 35
3. പത്തനംതിട്ട : 17
4. ആലപ്പുഴ : 09
5. കോട്ടയം : 49
6. ഇടുക്കി : 14
7. എറണാകുളം : 67
8. തൃശ്ശൂർ 45
9. പാലക്കാട് : 14
10. മലപ്പുറം : 32
11. കോഴിക്കോട് : 33
12. വയനാട് : 01
13. കണ്ണൂർ : 19
14. കാസർഗോഡ് : 13
Age limit details
പ്രായപരിധി 1/1/2020 ന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാകുന്നു. പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് 5 ഈ വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും വിമുക്തഭടന്മാർ ക്കും മൂന്നു വർഷത്തെ ഇളവും ലഭിക്കും, വികലാംഗർക്ക് 10 വർഷവും ഇളവ് ലഭിക്കും.
Salary details
സഹകരണ സർവീസ് പരീക്ഷാ ബോർഡ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ ക്ലർക്ക്/ ക്യാഷ്യർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 11250 രൂപ മുതൽ 38300 രൂപ വരെ പ്രതിമാസം ലഭിക്കും. (ഒരോ ജില്ലകളിലേയും സഹകരണ ബാങ്കിന് അനുസരിച്ച് ശമ്പള തുകയിൽ മാറ്റം വരുന്നതാണ്)
CSEB Recruitment 2020 Educational Qualification
⬤ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാനയോഗ്യതയായിരിക്കും. കാസർഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം അല്ലെങ്കിൽ ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്(GDC), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(JDC) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
⬤ കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ(കേരള സംസ്ഥാന സഹകരണ യൂണിയന്റെ HDC അല്ലെങ്കിൽ HDC & BM, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC അല്ലെങ്കിൽ HDCM) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (JDC) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ B.Sc (സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
Application fees details
⬤ ഒരു ബാങ്കിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസായി അടക്കണം.
⬤ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 50 രൂപ മാത്രം അടച്ചാൽ മതിയാകും.
⬤ അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്, എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെലാൻ വഴി നേരിട്ട് അടക്കാവുന്നതാണ്.(അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷ ഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്)
⬤കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ്
⬤ സഹകരണ പരീക്ഷാബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്.
⬤ സഹകരണ സംഘം അല്ലെങ്കിൽ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം 20 മാർക്കിന് ആയിരിക്കും. അഭിമുഖത്തിന് ഹാജരായാൽ 03 മാർക്കും, സ്വന്തം ജില്ലയിൽ അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാർത്ഥിക്ക് 05 മാർക്കും ലഭിക്കുന്നതാണ്.
⬤ അപേക്ഷാഫോറത്തിൽ സ്വന്തം ജില്ല വ്യക്തമാക്കേണ്ടതും അഭിമുഖ സമയത്ത്, ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാൽ മാത്രമേ നേറ്റിവിറ്റി മാർക്ക് ലഭിക്കുകയുള്ളൂ. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു ജില്ലയുടെ നേറ്റിവിറ്റി മാർക്കിനു മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ ഡിസംബർ 31 വരെ തപാൽ വഴി അപേക്ഷിക്കാം.
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫോറം താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ അപേക്ഷാഫോറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ തന്നെ സമർപ്പിക്കാത്ത പക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
⬤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, വിമുക്തഭടൻ, എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.
⬤ അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി,സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക