അറ്റൻഡർ, ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിൽ നിയമനം
തൃശൂർ ജില്ലയിലുള്ള രാമവർമ്മ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ദേശീയ ആയുഷ് മിഷന്റെ പ്രാണശക്തി യൂണിറ്റിലേക്ക് അറ്റൻഡർ, ആയുർവേദ തെറാപ്പിസ്റ് തുടങ്ങിയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
പ്രായപരിധി വിവരങ്ങൾ
40 വയസ്സ് വരെയുള്ള വ്യക്തികൾക്ക് ആയുർവേദ തെറാപ്പിസ്റ്റ്, അറ്റൻഡർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസയോഗ്യത
› അറ്റൻഡർ
എസ്എസ്എൽസി പാസായിരിക്കണം കൂടാതെ ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
› ആയുർവേദ തെറാപ്പിസ്റ്റ്
ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന തെറാപ്പി കോഴ്സ് വിജയിച്ചിരിക്കണം. പ്രവൃത്തിപരിചയം അനിവാര്യം.
അപേക്ഷിക്കേണ്ട വിധം?
› ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജനുവരി 25 രാവിലെ 10:30നും അറ്റൻഡർ പോസ്റ്റിലേക്ക് ജനുവരി 27 രാവിലെ 10:30നും അഭിമുഖം നടക്കും.
› തൃശ്ശൂർ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
› ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
› യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരുക.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0487-233 4313