എംപ്ലോയ്മെന്റ് സെന്റർ മുഖേന തൊഴിൽ അവസരം
കോഴിക്കോട് ജില്ലയിലെ സിവിൽ സ്റ്റേഷനിൽ ഉള്ള എംപ്ലോയബിലിറ്റി സെന്റർ മുഖേന ഫ്ലിപ്കാർട്ടിൽ നിലവിലുള്ള ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 20 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപായി ബയോഡാറ്റ ഇ-മെയിൽ വഴി അയക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
• ഓർഗനൈസേഷൻ : ഫ്ലിപ്കാർട്ട്
• ജോലി സ്ഥലം : കോഴിക്കോട്
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 19/04/2021
• അവസാന തീയതി : 20/04/2021
വിദ്യാഭ്യാസ യോഗ്യത
› പ്ലസ് ടു വിജയം
› ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് (സ്വന്തമായി ഇരുചക്രവാഹനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്)
പ്രായപരിധി വിവരങ്ങൾ
35 വയസ്സ് വരെയാണ് ഫ്ലിപ്കാർട്ട് ലേക്കുള്ള ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്.
Job vacancies in Kozhikode Plus Two Qualification
അപേക്ഷിക്കേണ്ട വിധം?
› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 20 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപ് ബയോഡാറ്റ employabilityresumes@gmail.com എന്ന ഇ-മെയിലിലേക്ക് മെയിൽ ചെയ്യേണ്ടതാണ്.
› എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചു കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0495-2370176
Notification |
|
Apply Now |
|
Official Website |
Click Here |
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |