തമിഴ്നാട് പോസ്റ്റൽ സർക്കിൾ നിലവിലുള്ള 58 സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്ക് നിയമനം നടത്തുവാനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 31 വരെ തപാൽ വഴി അപേക്ഷ നൽകാം. ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
› ജോലി തരം: Central Govt
› തിരഞ്ഞെടുപ്പ്: നേരിട്ടുള്ള നിയമനം
› തസ്തിക: സ്റ്റാഫ് കാർ ഡ്രൈവർ
› ആകെ ഒഴിവുകൾ: 58
› ജോലിസ്ഥലം: തമിഴ്നാട്
› അപേക്ഷിക്കേണ്ട വിധം: തപാൽ
› അവസാന തീയതി: 2023 മാർച്ച് 31
Vacancy Details
തമിഴ്നാട് പോസ്റ്റൽ സർക്കിൾ നിലവിൽ 58 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› സെൻട്രൽ റീജിയൻ: 09
› MMS ചെന്നൈ: 25
› സതേൺ റീജിയൻ: 03
› വെസ്റ്റേൺ റീജിയൻ: 15
Salary Details
സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 19900 രൂപ മുതൽ 63200 രൂപ വരെ മാസം ശമ്പളം ശമ്പളം ലഭിക്കും.
Age Limit Details
18 വയസ്സു മുതൽ 27 വയസ്സുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. അർഹിക്കുന്ന സംവരണ വിഭാഗക്കാർക്ക് 40 വയസ്സുവരെ പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
› 3 വർഷം പഴക്കമുള്ള ലൈറ്റ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
› മോട്ടോർ മെക്കാനിസത്തെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം (സ്‌കിൽ ടെസ്റ്റ് ഉണ്ടായിരിക്കും)
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Application Fees
› SC/ST/ വനിതാ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
› പോസ്റ്റ് ഓഫീസ് വഴി അപേക്ഷാ ഫീസ് അടക്കുക
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
› അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
› അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "Application for the post of Staff Car Driver (Ordinary Grade) " എന്ന് എഴുതുക
› അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
The Senior Manager (JAG), Mail Motor Service, No. 37 Greams Road, Chennai- 600 006