കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പോലീസ് ഡിപ്പാർട്ട്മെന്റ്ലേക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 3 ആയിരിക്കും. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്ക് മാത്രമായുള്ള ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Job Details
• വകുപ്പ്: Kerala Police Service
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 46
• കാറ്റഗറി നമ്പർ: 410/2021
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 30.09.2021
• അവസാന തീയതി: 03.11.2021
Vacancy Details
പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന റിക്രൂട്ട്മെന്റിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി 46 ഒഴിവുകളാണ് നിലവിലുള്ളത്.
- തിരുവനന്തപുരം : 05
- കൊല്ലം : 04
- കോട്ടയം : 02
- പത്തനംതിട്ട : 03
- ആലപ്പുഴ : 02
- ഇടുക്കി : 04
- എറണാകുളം : 05
- തൃശ്ശൂർ : 03
- പാലക്കാട് : 04
- മലപ്പുറം : 03
- കോഴിക്കോട് : 04
- വയനാട് : 03
- കണ്ണൂർ : 02
- കാസർകോഡ് : 03
Age Limit Details
• 21 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം
• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഏതെങ്കിലും സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷ നൽകാം.
ശാരീരിക യോഗ്യതകൾ
⬤ മിനിമം 160 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
⬤ നെഞ്ചളവ് 76 സെന്റീമീറ്റർ കൂടാതെ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (അതായത് 86 സെന്റീമീറ്റർ വരെ).
A) ദൂരെയുള്ള കാഴ്ച
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
B) അടുത്തുള്ള കാഴ്ച
⬤ വലത് കണ്ണിനും ഇടത് കണ്ണിനും 0.5 സെന്റീമീറ്റർ
NB: താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ
⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ
⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ
⬤ ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ
⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ
⬤ 1500 മീറ്റർ ഓട്ടം - 5 അഞ്ചുമിനുട്ട് 44 സെക്കൻഡ് കൊണ്ട്
⬤ റോപ്പ് ക്ലൈംബിംഗ് - 365.80 സെന്റീമീറ്റർ
Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന സീനിയർ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 27800 രൂപ മുതൽ 59400 രൂപ വരെ മാസം ശമ്പളം ലഭിക്കും
How to Apply?
• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 410/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• 2021 നവംബർ 3 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം