Kerala Marketfed Recruitment 2021: Apply Online for Peon/ Attender Vacancies

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പ്യൂൺ/ അറ്റൻഡർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹി

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പ്യൂൺ/ അറ്റൻഡർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Job Details

• വകുപ്പ്: Kerala State Co-operative marketing federation Limited

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 01

• കാറ്റഗറി നമ്പർ: 473/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.10.2021

• അവസാന തീയതി: 01.12.2021

Vacancy Details 

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്യൂൺ/ അറ്റൻഡർ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളതെങ്കിലും  റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷം ഉണ്ടായിരിക്കും. ഈ ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്ക് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നതാണ്. അതുകൊണ്ട് ഒരു ഒഴിവേ ഉള്ളു എന്ന് കരുതി അപേക്ഷിക്കാതിരിക്കരുത് 

Age Limit Details 

• 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം

• ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ഏഴാംക്ലാസ് പാസായിരിക്കണം 

Salary Details

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി പ്യൂൺ/ അറ്റൻഡർ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 4220 രൂപ മുതൽ 10180 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 473/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 ഡിസംബർ 1 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs