Kerala Police Constable (IRB) Recruitment 2021: Apply Online for 77 Police Constable Vacancies

Kerala police India reserve battalion regular wing applications are invited from police constable vacancies. Interested and eligible candidates apply

കേരള പോലീസിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിങ്ങൾക്ക് അവസരം വന്നിരിക്കുന്നു. ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ജനറൽ റിക്രൂട്ട്മെന്റ് ആയതിനാൽ എല്ലാ വിഭാഗത്തിൽപ്പെടുന്ന യുവാക്കൾക്കും പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യരായ അപേക്ഷകർ 2021 ഡിസംബർ ഒന്നിന് മുൻപ് അപേക്ഷിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഫിസിക്കൽ യോഗ്യതതുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details for Kerala Police Constable Recruitment 2021

• വകുപ്പ്: Kerala Police Service 

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 77

• കാറ്റഗറി നമ്പർ: 466/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.10.2021

• അവസാന തീയതി: 01.12.2021

Vacancy Details for Kerala Police Constable Recruitment 2021

കേരള പോലീസ് ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേരള പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിലവിൽ 77 ഒഴിവുകളാണ് ഉള്ളത്. 77 ഒഴിവുകളാണ് ഇപ്പോൾ ഉള്ളതെങ്കിലും ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതാണ്.

 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മുതൽ ഒരു വർഷമായിരിക്കും ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കുക. 2021 വർഷത്തെ അവസാന പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Age Limit Details for for Kerala Police Constable Recruitment 2021

  • 18 വയസ്സിനും 26 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
  •  ഉദ്യോഗാർത്ഥികൾ 02.01.1995 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  • ഒബിസി വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 31 വയസ്സ് വരെയാണ് പ്രായപരിധി
  • എക്സ്-സർവീസ്മാൻ വിഭാഗക്കാർക്ക് 41 വയസ്സ് വരെയുള്ള വർക്കും അപേക്ഷിക്കാം 

Educational Qualification Details for Kerala Police Constable Recruitment 2021

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകൾ

  • മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
  • നെഞ്ചളവ് 82 സെന്റീമീറ്റർ കൂടാതെ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (അതായത് 86 സെന്റീമീറ്റർ വരെ).
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 160 സെന്റീമീറ്റർ ഉയരം ഉണ്ടായാൽ മതിയാകും
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ചെസ്റ്റ് 76 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

കണ്ണിന്റെ കാഴ്ച ശക്തി

 

വലത് കണ്ണ്

ഇടത് കണ്ണ്

ദൂരെയുള്ള കാഴ്ച

6/6 Snellen

6/6 Snellen

അടുത്തുള്ള കാഴ്ച

0.5 Snellen

0.5 Snellen

 

Salary Details for Kerala Police Constable Recruitment 2021

കേരള പോലീസ് ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ് റിക്രൂട്ട്മെന്റ് വഴി കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 22,200 രൂപ മുതൽ 48,000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

 ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പി എഫ്, ബോണസ്... എന്നിവയെല്ലാം ലഭിക്കുന്നതാണ്

Selection Procedure for for Kerala Police Constable Recruitment 2021

1. എന്റുറൻസ് ടെസ്റ്റ്

ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ് പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളും എന്റുറൻസ് ടെസ്റ്റിന് വിധേയരാകണം. 13 മിനിറ്റ് കൊണ്ട് 3 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.

2. എഴുത്തുപരീക്ഷ/ ഒഎംആർ പരീക്ഷ

എന്റുറൻസ് ടെസ്റ്റ് പാസ്സാകുന്നവർ എഴുത്തുപരീക്ഷ അല്ലെങ്കിൽ ഒഎംആർ പരീക്ഷക്ക് ഹാജരാകണം.

3. ശാരീരിക ക്ഷമത ടെസ്റ്റ്

താഴെ നൽകിയിട്ടുള്ള 8 എണ്ണത്തിൽ നിന്നും 5 എണ്ണം എങ്കിലും വിജയിക്കണം.

1

100 meters race

14 Seconds

2

High Jump

132.20 Cm (4'6”)

3

Long Jump

457.20cm (15')

4

Putting the shot of 7264 grams

609.60 cms (20')

5

Throwing the Cricket Ball

6096 cms (200')

6

Rope Climbing (only with hands)

365.80 cms (12')

7

Pull ups or chinning

8 times

8

1500 meters run

5 minutes and 44 seconds

 

How to Apply for Kerala Police Constable Recruitment 2021?

• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 466/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 ഡിസംബർ 1 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

 

IMPORTANT LINKS

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

Join WhatsApp Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs