ഇന്ത്യൻ നേവി പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് വേണ്ടി നടത്തപ്പെടുന്ന റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യൻ നേവിയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഡിസംബർ 25 വരെ ഓഫ്‌ലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
Job Details
➤ സ്ഥാപനം : Indian Navy
➤ ജോലി തരം : Central govt jobs
➤ ആകെ ഒഴിവുകൾ : --
➤ അപേക്ഷിക്കേണ്ട വിധം: പോസ്റ്റ് ഓഫീസ് വഴി
➤ അപേക്ഷിക്കേണ്ട തീയതി : 10.12.2021
➤ അവസാന തീയതി : 25.12.2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/
Indian Navy Recruitment 2021: Vacancy Details
ഇന്ത്യൻ നേവി ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട് (SSR), മെട്രിക് റിക്രൂട്ട് (MR) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് നിലവിൽ ഇന്ത്യൻ നേവി പുറത്തുവിട്ടിട്ടില്ല. എങ്കിലും കൂടുതൽ ഒഴിവുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Indian Navy Recruitment 2021: Age Limit details
- ഡയറക്ട് എൻട്രി പെറ്റി ഓഫീസർ: 17 വയസ്സ് മുതൽ 22 വയസ്സ് വരെ
- സീനിയർ സെക്കൻഡറി റിക്രൂട്ട് (SSR): 17 വയസ്സ് മുതൽ 21 വയസ്സ് വരെ
- മെട്രിക് റിക്രൂട്ട് (MR): 17 വയസ്സ് മുതൽ 21 വയസ്സ് വരെ
Indian Navy Recruitment 2021: Educational Qualificatios
ഡയറക്ട് എൻട്രി പെറ്റി ഓഫീസർ
- ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
- താഴെ നൽകിയിട്ടുള്ള ഏതെങ്കിലും കായിക ഇനത്തിൽ അന്താരാഷ്ട്ര/ ദേശീയ/ സംസ്ഥാന/ സീനിയർ/ സർവ്വകലാശാല തലത്തിൽ പ്രതിനിധീകരിച്ച് കുറഞ്ഞത് ആറാം സ്ഥാനത്തെങ്കിലും എത്തിയ കായിക താരം ആയിരിക്കണം.
സീനിയർ സെക്കൻഡറി റിക്രൂട്ട് (SSR)
- ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
- താഴെ നൽകിയിട്ടുള്ള ഏതെങ്കിലും കായിക ഇനത്തിൽ അന്താരാഷ്ട്ര/ ദേശീയ/ സംസ്ഥാന/ സീനിയർ/ സർവ്വകലാശാല തലത്തിൽ പ്രതിനിധീകരിച്ച കായിക താരം ആയിരിക്കണം.
മെട്രിക് റിക്രൂട്ട് (MR)
- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
- താഴെ നൽകിയിട്ടുള്ള ഏതെങ്കിലും കായിക ഇനത്തിൽ അന്താരാഷ്ട്ര/ ദേശീയ/ സംസ്ഥാന/ സീനിയർ/ സർവ്വകലാശാല തലത്തിൽ പ്രതിനിധീകരിച്ച എത്തിയ കായിക താരം ആയിരിക്കണം.
കായിക ഇനങ്ങൾ
അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ആർട്ടിസ്റ്റ്, ജിംനാസ്റ്റിക്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വൈറ്റ് ലെഫ്റ്റിങ്, റസ്‌ലിംഗ്, സ്ക്വാഷ്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് & കനോയിങ്, റോവിങ്, സെയിലിംഗ് & വിൻഡ് സർഫിംഗ്
Salary Details
ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് വഴി മുകളിൽ നൽകിയിട്ടുള്ള തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ട്രെയിനിങ് സമയത്ത് 14,600 രൂപയും ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം 21,700 രൂപ മുതൽ 43,100 രൂപ വരെ മാസം ശമ്പളം ലഭിക്കും.
Indian Navy Recruitment 2021: Selection procedure
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
Indian Navy Recruitment 2021: How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
THE SECRETARY, INDIAN NAVY SPORTS CONTROL BOARD, INTEGRATED HEADQUARTERS of MINISTRY OF DEFENCE (NAVY) 7TH FLOOR, CHANKYA BHAWAN, NEW DELHI 110 021
- നിശ്ചിത യോഗ്യത ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.
- അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള ഏതെങ്കിലും കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർ ആയിരിക്കണം
- അപേക്ഷ അയക്കുന്ന കവറിന് മുകളിൽ APPLICATION FOR THE POST OF..... എന്നാൽ രേഖപ്പെടുത്തിയിരിക്കണം
- അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |