കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) 2 പ്ലാന്റുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ വർക്കർ മാരായി ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഡിസംബർ 24 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുക.
Job Details
🏅 ഓർഗനൈസേഷൻ: കേരഫെഡ്
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: ADM-3/2021
🏅 തസ്തിക: വർക്കർ
🏅 ആകെ ഒഴിവുകൾ: --
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: തപാൽ
🏅 അപേക്ഷിക്കേണ്ട തീയതി: 10.12.2021
🏅 അവസാന തീയതി: 24.12.2021
Vacancy Details
കേരഫെഡ് വർക്കർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകൾ ഉള്ള പ്ലാന്റുകൾ താഴെ നൽകുന്നു.
- കേരഫെഡ് ഓയിൽ കോംപ്ലക്സ്, കരുനാഗപ്പള്ളി, കൊല്ലം (KOCK)
- കേരഫെഡ് കോക്കനട്ട് കോംപ്ലക്സ്, നടുവണ്ണൂർ, കോഴിക്കോട് (KCCN)
Age Limit Details
കേരഫെഡ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാകുന്നു. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് സഹകരണ നിയമപ്രകാരം ഉള്ള വയസ്സ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Educational Qualifications
ഏഴാംക്ലാസ് പാസായിരിക്കണം
നിലവിൽ കേരഫെഡ് പ്ലാന്റുകളിൽ ജോലി ചെയ്തുവരുന്ന ചുമട്ട് തൊഴിലാളികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
Salary Details
സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ, വർക്കർ തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള ദിവസവേതനമാണ് നൽകുന്നത്.
Selection Procedure
എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുന്നത്. പ്രസ്തുത റാങ്ക് ലിസ്റ്റ് കാലാവധി 2 വർഷം ആയിരിക്കും.
How to Apply?
- താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് പൂരിപ്പിക്കുക.
- അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിൽ 2021 ഡിസംബർ 24 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ തപാലിൽ അയക്കേണ്ടതാണ്.
മാനേജിംഗ് ഡയറക്ടർ, കേരള കേര കർഷക സഹകരണ ഫെഡറേഷൻ (കേരാഫെഡ്) കേര ടവർ, വാട്ടർ വർക്ക്സ് കോമ്പൗണ്ട് വികാസ് ഭവൻ. പി.ഒ, വെള്ളയമ്പലം തിരുവനന്തപുരം - 695 033
- തപാലിൽ അയക്കുന്നതും, നേരിട്ട് നൽകുന്നതുമായ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തരം ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- അപേക്ഷ അയക്കുന്ന കവറിന് പുറത്ത് 'വർക്കർ തസ്തികയിലേക്കുള്ള അപേക്ഷ' എന്ന രേഖപ്പെടുത്തേണ്ടതാണ്.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |