Kerala Beverage LDC 2021 Notification Out : Apply Online for Latest Lower Division Clerk Vacancies

Kerala beverages LDC Recruitment 2021: Kerala state beverages (manufacturing and marketing) Corporation Limited (BEVCO) applications are invited from

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് (LDC) വിജ്ഞാപനം ഇതാ വന്നിരിക്കുന്നു. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (മാനുഫാക്ചറിങ് & മാർക്കറ്റിംഗ്) ഡിപ്പാർട്ട്മെന്റ് ആണ് LDC തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021 വർഷത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്ത് വിടുന്ന അവസാനത്തെ വിജ്ഞാപനമാണിത്.

 കേരള സർക്കാറിന് കീഴിൽ ക്ലർക്ക് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾതാഴെ നൽകുന്നു.

Job Details

• വകുപ്പ്: കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (BEVCO)

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: നിരവധി

• കാറ്റഗറി നമ്പർ: 558/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.11.2021

• അവസാന തീയതി: 05.01.2022

Vacancy Details 

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (മാനുഫാക്ചറിംഗ് മാർക്കറ്റിംഗ്) ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Age Limit Details 

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Educational Qualifications

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

 ശ്രദ്ധിക്കുക: തത്തുല്യ യോഗ്യത ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ ആയത് തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഒറ്റത്തവണ പരിശോധന സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.

Salary Details

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിലെ ലോവർ ഡിവിഷൻ ക്ലർക്ക് സ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 9190 രൂപ മുതൽ 15,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 558/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2022 ജനുവരി 5 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക്  ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs