Kerala Animal Husbandary Department Recruitment 2022 - Apply Online for Laboratory Technician/ Laboratory Assistant Vacancies

Kerala Animal Husbandary Laboratory Assistant/ Laboratory Technician Recruitment 2022: Kerala PSC applications are invited from animal husbandry depar

കേരള മൃഗ സംരക്ഷണ വകുപ്പ് കേരളത്തിലെ വിവിധ ജില്ലകളിലെ ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകൾ നികത്തുന്നതിന് നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 22 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: Animal Husbandry 
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 162/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 12
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 16
  • അവസാന തീയതി: 2022 ജൂൺ 22

Vacancy Details

കേരള മൃഗ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഏകദേശം 12 ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം പത്ത് ജില്ലകളിൽ ഒഴിവുകൾ വരുന്നുണ്ട്. ഓരോ ജില്ലകളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  •  തിരുവനന്തപുരം: 01
  •  കൊല്ലം: 01
  •  പത്തനംതിട്ട: 02
  •  ആലപ്പുഴ: 02
  •  കോട്ടയം: 01
  •  എറണാകുളം: 01
  •  തൃശ്ശൂർ: 01
  •  പാലക്കാട്: 01
  •  കോഴിക്കോട്: 01
  •  മലപ്പുറം: 01

Age Limit Details

  • 18 വയസ്സ് മുതൽ 36 വയസ്സ് വരെ 
  • ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്

Educational Qualifications

› എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം

› ഏതെങ്കിലും അംഗീകൃത സർക്കാർ സ്ഥാപനം അല്ലെങ്കിൽ അഗ്രികൾച്ചറൽ സർവകലാശാലക്ക് കീഴിൽ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കോളേജുകളിൽ നിന്ന് ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് വിജയിച്ചിരിക്കണം അല്ലെങ്കിൽ

› ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പരിശീലന കോഴ്സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ

› മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ VHSE അല്ലെങ്കിൽ

› കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സ്, മണിപ്പാൽ 1½ വർഷത്തേക്ക് കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക

Salary Details

കേരള മൃഗ സംരക്ഷണ വകുപ്പ് റിക്രൂട്ട്മെന്റ് വഴി ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 27,900 രൂപ മുതൽ 63,700 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.

 കേരള സർക്കാരിന് കീഴിലുള്ള സ്ഥിര ജോലി ആയതിനാൽ കേരള ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം അല്ലെങ്കിൽ

› താഴെ നൽകിയിരിക്കുന്ന Apply Now ടാബിൽ ക്ലിക്ക് ചെയ്തു അപേക്ഷിക്കാൻ ആരംഭിക്കുക

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 162/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs