SAI Recruitment 2022 - Apply Online for 104 Massage Therapist Posts

SAI has published a recruitment notification for the post of Massage therapist for the year 2022. We would like to inform that SAI Recruitment Notific

കായിക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) 104 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിങ്ങൾ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വായിച്ച് മനസ്സിലാക്കുക. ഇങ്ങനെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 6 വരെ  ഓൺലൈനിലൂടെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Vacancy Details

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള തിരുവനന്തപുരത്തെ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്മി ഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മസാജ് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഈ പോസ്റ്റിലേക്ക് 104 ഒഴിവാണ് ഉള്ളത്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണെന്ന് ശ്രദ്ധിക്കുക.

Age Limit Details

മറ്റൊരു പ്രധാനപ്പെട്ട യോഗ്യത മാനദണ്ഡമാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. മസാജ് തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. നിലവിലെ SAI ജീവനക്കാർക്ക് രണ്ട് വർഷത്തെ വയസ്സിളവ് ലഭിക്കുന്നതായിരിക്കും.

Educational Qualifications

  • എസ്എസ്എൽസി അല്ലെങ്കിൽ തുല്യത പരീക്ഷ എഴുതിയവർ
  • മസാജ് തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തവരായിരിക്കണം
  • സ്പോർട്സ് ഫീൽഡിൽ പ്രവർത്തി പരിചയം നിർബന്ധമാണ്

Salary Details

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ മസാജ് തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Selection Process

  • ഷോർട്ട് ലിസ്റ്റിംഗ്
  • സ്കിൽ ടെസ്റ്റ്

How to Apply SAI Recruitment 2022?

  • നിങ്ങൾ അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ താഴെക്കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.
  • അപേക്ഷാഫോറം പൂർണ്ണമായി പൂരിപ്പിക്കുക
  • അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുക
  • അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കാസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി PDF രൂപത്തിലാക്കി recruitment.massagetherapist@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക
  • അപേക്ഷകൾ 2022 ഓഗസ്റ്റ് 6 നു മുൻപ് ഇമെയിൽ വഴി അയക്കണം
  • അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇമെയിൽ വഴി ലഭ്യമാകും.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain