IRCTC Recruitment 2022 - Walk in Interview for Hospitality Monitors Posts

As per the recent notification, the Indian Railway Catering and Tourism Corporation (IRCTC) has issued an advertisement to fill up the post of Hospita

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിൽ ഒഴിവുകളുള്ള ഹോസ്പിറ്റലിൽ മോണിറ്റർ പോസ്റ്റിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരിഗണിക്കാവുന്നതാണ്. പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് ഹോസ്പിറ്റൽ മോണിറ്റർ പോസ്റ്റിലേക്ക് നിയമനം. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ റിക്രൂട്ട്മെന്റ് ഒരിക്കലും സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനം ചെയ്യുന്നില്ല ഒരു നിശ്ചിത കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനമായിരിക്കും.

Job Highlights

  • ബോർഡ്: Indian Railway Catering and Tourism Corporation
  • ജോലി തരം: RRB Jobs
  • നിയമനം: താൽക്കാലികം
  • ജോലിസ്ഥലം: തെലങ്കാന, ഒഡീഷ 
  • ആകെ ഒഴിവുകൾ: 60
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • വിജ്ഞാപന തീയതി: 2022 ഓഗസ്റ്റ് 5
  • ഇന്റർവ്യൂ തീയതി: 2022 ഓഗസ്റ്റ് 24, 25, 27, 28

Vacancy Details for IRCTC Recruitment 2022

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിലുള്ള 60 ഹോസ്പിറ്റലിറ്റി മോണിറ്റേഴ്സ് ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖം 2022 ഓഗസ്റ്റ് 24, 25, 27, 28 തീയതികളിൽ നടക്കും

Age Limit Details for IRCTC Recruitment 2022

പരമാവധി 28 വയസ്സ് വരെയാണ് ജനറൽ വിഭാഗക്കാർക്ക് പ്രായപരിധി. SC/ST/OBC/PWD വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications for IRCTC Recruitment 2022

സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകൃത മുഴുവൻ സമയ BSc ഹോസ്പിറ്റലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ഡിഗ്രി. 2021-22 അധ്യാന വർഷങ്ങളിൽ പാസായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

Salary Details for IRCTC Recruitment 2022

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഇന്റർവ്യൂ വഴി ഹോസ്പിറ്റലിറ്റി മോണിറ്റേഴ്സ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാസം 30,000 രൂപ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

Selection Procedure for IRCTC Recruitment 2022

ഇന്റർവ്യൂ

ഷോർട്ട് ലിസ്റ്റിംഗ് 

Interview Address and Dates

Place

Date of Walk-in-Interview

Bhubaneswar, Odisha: Institute of Hotel Management (IHM) Near Indian Overseas Bank, V.S.S. Nagar, Bhubaneswar, Odisha 751007

 

24.08.22 / 25.08.22

Hyderabad, Telangana: Institute of Hotel Management (IHM) F-Row, Vidya Nagar, DD Colony, Hyderabad, Telangana 500007

 

27.08.22 / 28.08.22

 

Instructions for IRCTC Recruitment 2022

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായംഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മുകളിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂ നടക്കുന്ന തീയതികളിൽ ഹാജരാക്കണം.

 അഭിമുഖത്തിന് പോകുമ്പോൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുപോവുക. അപേക്ഷാഫോമിൽ നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുക. ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ളതാണ്.

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain