ട്രാവൻകൂർ ദേവസ്വം ബോർഡിലേക്ക് കൊല്ലവർഷം 1198-ലെ മണ്ഡല മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ദിവസ വേതന അടിസ്ഥാനത്തിൽ ശബരിമലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഹിന്ദു പുരുഷന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർക്ക് 2022 സെപ്റ്റംബർ 30 വൈകുന്നേരം 5 മണി വരെ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട രീതിയും യോഗ്യതാ മാനദണ്ഡങ്ങളും താഴെ വിശദമായി നൽകിയിട്ടുണ്ട് അത് പൂർണമായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Age Limit Details
18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
How to Apply?
താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ രണ്ട് ഡോസ് എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൂർണ്ണമായ മേൽവിലാസം എന്നിവ സഹിതം 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം - 695 003
അപേക്ഷകൾ 2022 സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക