Kerala Treasury Department Recruitment 2022 - Qualification, Salary, Age Limit, Vacancy, How to Apply?

3 Treasury Job Vacancies in Kerala Treasury Department. dailyjob provides all the Treasury jobs kerala. Job Postion: #SDA,SSA,JSA Vacancy: 3 Last Dat

കേരള ട്രഷറി വകുപ്പ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ/ സീനിയർ അസിസ്റ്റം അഡ്മിനിസ്ട്രേറ്റർ.. തുടങ്ങിയ നിരവധി ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. അപേക്ഷകർ 2022 ഒക്ടോബർ 17ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 Treasury Department Recruitment- മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ നൽകുന്നു.

കേരള ടൂറിസം വകുപ്പ് പരീക്ഷയില്ലാതെ ജോലി നേടാം

Kerala Treasury Department Recruitment 2022 Salary Details

കേരള ട്രഷറി ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് വഴി താഴെ നൽകിയിരിക്കുന്ന തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ ഇവിടെ നൽകുന്നു.

• ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 1,00,000/-

• സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 75,000/-

• ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 60,000/-

Age Limit Details for Kerala Treasury Department Recruitment 2022

പരമാവധി 50 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

Kerala Treasury Department Recruitment 2022 Educational Qualifications

1. സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ:
അംഗീകൃത സർവകലാശാലയിൽ നിന്നും BE/B.Tech/ M.Tech/ MCA/ MSc (IT/CS). കൂടാതെ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ആവശ്യമാണ്.

2. സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ:

 അംഗീകൃത സർവകലാശാലയിൽ നിന്നും BE/B.Tech (CS/IT) or M.Tech (CS/IT). കൂടാതെ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ആവശ്യമാണ്.

3. ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഡിപ്ലോമ (CS/ IT/HW), PGDCA അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും അതിനു മുകളിൽ നിൽക്കുന്ന യോഗ്യത നേടിയിരിക്കണം. കൂടാതെ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയവും ആവശ്യമാണ്.

Kerala Treasury Department Recruitment 2022 Vacancy Details

കേരള ട്രഷറി ഡിപ്പാർട്ട്മെന്റ് നിലവിൽ മൂന്ന് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

Kerala Treasury Department Recruitment 2022 Selection Process

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റിൽ നിയമനം നൽകും. അവിടെനിന്നും പെർഫോമൻസ് അനുസരിച്ച് കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും.

How to Apply Kerala Treasury Department Recruitment 2022?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിലെ വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നീ ഭാഗങ്ങൾ കൃത്യമായി വായിച്ച് അപേക്ഷിക്കാൻ യോഗ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

ഇങ്ങനെ അപേക്ഷിക്കാൻ യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ treasury@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ഏത് പോസ്റ്റിലേക്കാണ് അയക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തണം.

അപേക്ഷകൾ 2022 ഒക്ടോബർ 17 വരെ ഈമെയിൽ അയക്കാം. നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs