മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറുടെ നിയമനം

പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ആത

പൂജപ്പുര ഗവണ്മെന്റ് ഹോം ആന്‍ഡ് സ്‌പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിംഗ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ ഉടനെ അപേക്ഷിക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത

ഏഴാം ക്ലാസ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.

അപേക്ഷിക്കേണ്ട വിധം? അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം & സ്പെഷ്യല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2342075.

ബ്ലോക്ക് ടെക്നോളജി മാനേജർ ഇന്റർവ്യൂ

ആലപ്പുഴ ജില്ലയിലെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ 2022 ഒക്ടോബർ 12ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, ശമ്പളം, പ്രായപരിധി:

ബ്ലോക്ക് ടെക്നോളജി മാനേജർ പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്. കൃഷി, വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്‌നോളജി മേഖലകളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്സ്.

അപേക്ഷിക്കേണ്ട വിധം?

താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 12-ന് രാവിലെ 11 മണിക്ക് ആത്മ പ്രോജക്ട് ഡയറക്ടറുടെ കളര്‍കോടുള്ള കാര്യാലയത്തില്‍ അഭിമുഖത്തിനെത്താം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain