'അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്'| SSLC പാസാവാത്തവർക്കും അവസരം

Aganawadi Worker and Helper Job Vacancies in Kerala.നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ രാജകുമാരി പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന

അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

✅️ നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ രാജകുമാരി പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും, 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം നെടുങ്കണ്ടം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04862221868, 9188959717.

✅️ തൊടുപുഴ ഐ.സി.ഡി.എസ് പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലായി നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 24, 5 മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04862-221860.

✅️ ദേവികുളം ഐ.സി.ഡി.എസ് പരിധിയിലെ വട്ടവട പഞ്ചായത്തിന് കീഴിലുളള അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 30 വൈകിട്ട് 5.00 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം ദേവികുളം ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04862-221860.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain