ജോയാലുക്കാസിൽ പ്ലസ് ടു കാർക്ക് അവസരം | Joyalukkas Jobs @Kerala

ഇന്ത്യയിലെ തന്നെ പ്രമുഖ ജ്വല്ലറി ഉടമകളായ ജോയാലുക്കാസ് യോഗ്യതയും കഴിവുമുള്ള ഉദ്യോഗാർത്ഥികളെ തേടുന്നു. ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്

ഇന്ത്യയിലെ തന്നെ പ്രമുഖ ജ്വല്ലറി ഉടമകളായ ജോയാലുക്കാസ് യോഗ്യതയും കഴിവുമുള്ള ഉദ്യോഗാർത്ഥികളെ തേടുന്നു. ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമെ ഇൻസെന്റീവോട് കൂടി ജോലി ചെയ്യാം.

 മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. കേരളത്തിലെ നിരവധി ജോയ് ആലുക്കാസ് സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. അത് പൂർണമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അഭിമുഖത്തിനായി പോവുക.

🚩 സെയിൽസ് ട്രെയിനി ഗോൾഡ്

മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ 17000 രൂപ മുതൽ 20,000 രൂപ വരെ ശമ്പളം ലഭിക്കും കൂടാതെ ഇൻസെന്റീവും. 27 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്.

🚩 സെയിൽസ് സ്റ്റാഫ് ഗോൾഡ്

തിരഞ്ഞെടുക്കപ്പെട്ടാൽ 17000 രൂപ മുതൽ 30,000 രൂപ വരെ ശമ്പളം ലഭിക്കും കൂടാതെ ഇൻസെന്റീവും ഉണ്ടായിരിക്കുന്നതാണ്. പ്ലസ്ടുവും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് ഈ പോസ്റ്റിലേക്കുള്ള യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്.

🚩 സെയിൽസ് സ്റ്റാഫ് ടെക്സ്റ്റൈൽ

29 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പോസ്റ്റിലേക്ക് അവസരമുണ്ട്. പ്ലസ് ടു ഒരു വർഷത്തിൽ കൂടുതലുള്ള പ്രവർത്തി പരിചയവും ആവശ്യമാണ്. ശമ്പളമായി 15,000 രൂപ മുതൽ 17000 രൂപ വരെ ലഭിക്കും.

🚩 സെയിൽസ് ട്രെയിനി ടെക്സ്റ്റൈൽ

14500 രൂപ മുതൽ 15000 രൂപ വരെ ശമ്പളം ആയി ലഭിക്കും. പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ ഇതിനുംഇൻസെന്റീവ് ഉണ്ട്. പ്ലസ് ടു യോഗ്യത മാത്രം മതി പ്രവർത്തി പരിചയം ആവശ്യമില്ല. 26 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

 താല്പര്യമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രമാണ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഗൂഗിൾ ഫോം അപേക്ഷാഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ശേഷം 2022 ഡിസംബർ 10ന് രാവിലെ 9 മണി മുതൽ നടക്കുന്ന നിയുക്തി മെഗാ തൊഴിൽ മേളയിലെ ജോയ് ആലുക്കാസ് കൗണ്ടറിൽ ഇന്റർവ്യൂവിന് ഹാജരാവുക.

 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

Register here

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain