അപേക്ഷ ഫെബ്രുവരി 14 മുതൽ 28 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപെടാവുന്നതാണ്. ഫോൺ 0487 2348388.
👉 Eranamkulam പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള പാറക്കടവ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തല്‍പരതയുള്ളവരും മതിയായ ശാരീരികശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് വിജയിക്കാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 28 വൈകിട്ട് അഞ്ച് വരെ പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാറക്കടവ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
Kannur പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌കുകളിലും ലഭിക്കും. ഫോൺ: 04985 236166.
കോഴിക്കോട് ജില്ലയിലെ കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച് മണി. അപേക്ഷയുടെ മാതൃക കൊടുവളളി ഐസിഡിഎസ് ഓഫീസ്, കിഴക്കോത്ത് പഞ്ചായത്ത്, എളേറ്റിൽ വട്ടോളി അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവളളി -673572. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2211525.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.
കോഴിക്കോട് ജില്ലയിലെ ഐസിഡിഎസ് കുന്നുമ്മല്‍ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍,കുന്നുമ്മല്‍,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തില്‍ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം. ഫോണ്‍ 0496-2597584.
പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിര താമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ട്. അപേക്ഷകള്‍ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശു വികസന ഓഫീസറുടെ ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകരുടെ മേല്‍വിലാസം എഴുതിയ പോസ്റ്റല്‍ കാര്‍ഡ് അപേക്ഷയ്ക്കൊപ്പം നിര്‍ബന്ധമായും വെയ്ക്കണം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി- 679303 വിലാസത്തില്‍ അപേക്ഷിക്കണമെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04662211832.