അംഗനവാടി/ വർക്കർ ഹെൽപ്പർ ഒഴിവുകൾ വീണ്ടും | SSLC മതി

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46
1 min read

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാവുന്നത്.

വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം.  

അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

നിബന്ധനകള്‍ പാലിക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.

Source: പബ്ലിക് റിലേഷൻസ് വകുപ്പ്

You may like these posts

Post a Comment